വമ്പൻ താരങ്ങൾ കൂടുമാറുന്നുവോ? പുതിയ ട്രാൻസ്ഫർ റൂമറുകൾ ഇങ്ങനെ!
ഇനി കുറച്ചു നാളെത്തേക്ക് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ ട്രാൻസ്ഫർ ജാലകത്തിലേക്കായിരിക്കും. ബാഴ്‌സയും പിഎസ്ജിയുമടങ്ങുന്ന വമ്പൻമാർ ഇതിനോടകം തന്നെ സൂപ്പർ താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞു. ഒരുപിടി താരങ്ങൾ ഇനിയും കൂടുമാറാനുള്ള ഒരുക്കത്തിലാണ്. ഏതായാലും പുതിയ ചില ട്രാൻസ്ഫർ റൂമറുകൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.
1- ഇന്റർ മിലാന്റെ ഇറ്റാലിയൻ സൂപ്പർ താരം നിക്കോളോ ബറെല്ലയെ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ലിവർപൂൾ. യുർഗൻ ക്ലോപ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു എന്ന് മാത്രമല്ല 60 മില്യൺ യൂറോയുടെ ഓഫർ ഇന്ററിനായി നൽകാനിരിക്കുകയാണ് ലിവർപൂൾ.
2- ബയേണിന്റെ സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവന്റോസ്ക്കിയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആഗ്രഹമുണ്ടെന്ന്.എന്നാൽ താരം എങ്ങോട്ടുമില്ലെന്ന് ജർമ്മൻ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
3- ചെൽസി താരം ഒലിവർ ജിറൂദ് ഇറ്റലിയിൽ എത്തിയിട്ടുണ്ട്. താരം ഉടൻ തന്നെ എസി മിലാനുമായി കരാറിൽ ഒപ്പ് വെക്കും.
4- ജോർജിയോ കെയ്ല്ലേനി നിലവിൽ ഫ്രീ ഏജന്റ് ആണ്. പക്ഷേ അദ്ദേഹം യുവന്റസുമായി പുതിയ കരാറിൽ ഒപ്പ് വെക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
5- റയൽ താരം ബ്രാഹിം ഡയസിന്റെ എസി മിലാനിലെ ലോൺ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ മറ്റൊരു ലോൺ കരാറിൽ ഏർപ്പെടാനുള്ള ഒരുക്കത്തിലാണ് എസി മിലാൻ.
It's time for today's transfer blog! 👇https://t.co/RDsnCYthWG
— MARCA in English (@MARCAinENGLISH) July 15, 2021
6- കീറൻ ട്രിപ്പിയർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. നിലവിൽ അത്ലറ്റിക്കോ താരമായ അദ്ദേഹത്തിന് വേണ്ടി ചില പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ട്.
7- റൊമേലു ലുക്കാകുവിനെ സിറ്റിയും ചെൽസിയും നോട്ടമിട്ടിരുന്നു. എന്നാൽ താരം ഇന്ററിൽ തന്നെ തുടരുമെന്നുള്ള സൂചനകൾ ഏജന്റ് നൽകിയിട്ടുണ്ട്.
8- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ അലക്സ് ടെല്ലസിനെ സ്വന്തമാക്കാൻ മൊറീഞ്ഞോയുടെ റോമ ശ്രമിക്കുന്നു.
9- കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസിനെ എവെർട്ടൻ വിൽക്കാനുള്ള സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകൾ.
10- ആഴ്സണലിന്റെ മധ്യനിര താരമായ ഗ്രാനിത് ഷാക്കയെ റോമ നോട്ടമിട്ടുട്ടുണ്ട്.
ഇതൊക്കെയാണ് ഏറ്റവും പുതിയ ട്രാൻസ്ഫർ റൂമറുകൾ. ഏതൊക്കെ യാഥാർഥ്യമാവുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.