ലാപോർട്ടയുടെ മുഖ്യലക്ഷ്യം ഹാലണ്ട്? റിപ്പോർട്ട്‌.

എഫ്സി ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി ജോയൻ ലാപോർട്ട സ്ഥാനമേറ്റത് ദിവസങ്ങൾക്ക് മുമ്പാണ്. ഇദ്ദേഹത്തിന്റെ വരവോടു കൂടി ബാഴ്സയിലെ പ്രതിസന്ധികൾക്ക് വിരാമമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സീസണിൽ പുതിയ താരങ്ങളെ എത്തിച്ചു കൊണ്ട് ബാഴ്സയുടെ കരുത്ത് വർധിപ്പിക്കാനാണ് ലാപോർട്ട ശ്രമിക്കുക. സാമ്പത്തികപ്രതിസന്ധി കാരണം ടീമിലെ ചില സൂപ്പർ താരങ്ങളെ ഒഴിവാക്കി കൊണ്ട് സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിനെ ലാപോർട്ട ടീമിൽ എത്തിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അടുത്ത സമ്മർ ട്രാൻസ്ഫറിൽ ബാഴ്‌സയുടെ മുഖ്യലക്ഷ്യം എർലിങ് ഹാലണ്ട് ആയിരിക്കുമെന്നാണ് മാർക്ക പറയുന്നത്.

ഫിലിപ്പെ കൂട്ടിഞ്ഞോ,സാമുവൽ ഉംറ്റിറ്റി,മാർട്ടിൻ ബ്രൈത്വെയിറ്റ്, ജൂനിയർ ഫിർപ്പോ,അന്റോയിൻ ഗ്രീസ്‌മാൻ എന്നീ താരങ്ങളെ ഒരുപക്ഷെ ബാഴ്സ ഈ സമ്മറിൽ വിൽക്കാൻ ശ്രമിച്ചേക്കും. ഇതിനെ ആശ്രയിച്ചായിരിക്കും ഹാലണ്ടിനെ ബാഴ്സ ക്ലബ്ബിൽ എത്തിക്കാൻ ശ്രമിക്കുക.നിലവിൽ സുവാരസ് ക്ലബ് വിട്ട സ്ഥാനത്തേക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. ഹാലണ്ട് ബാഴ്‌സയിൽ എത്തിയാൽ ടീമിനെ ഗോളടി ക്ഷാമത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.31 ഗോളുകളും 8 അസിസ്റ്റുകളും ഈ സീസണിൽ നേടിയ താരമാണ് ഹാലണ്ട്.അതേസമയം എറിക് ഗാർഷ്യ, സെർജിയോ അഗ്വേറൊ,മെംഫിസ് ഡീപേ,ഡേവിഡ് അലാബ, വിനാൾഡം എന്നിവരെയും ബാഴ്‌സ നോട്ടമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *