ലയണൽ മെസ്സി ബ്രസീലിയൻ ക്ലബായ സാവോ പോളോയുമായി കരാറിൽ ഒപ്പ് വെച്ചു!

ലയണൽ മെസ്സി എന്ന നാമം അതിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ഒരു സമയമാണിത്.അർജന്റൈൻ നായകനായ മെസ്സി തന്റെ കരിയറിലെ മനോഹരമായ നിമിഷത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പ് കിരീടവും ഗോൾഡൻ ബോളും മെസ്സി നേടിയിരുന്നു.ഫിഫ ബെസ്റ്റ് പുരസ്കാരവും ലോറിസ് അവാർഡും മെസ്സി കരസ്ഥമാക്കി.ഇനി ബാലൺഡി’ഓർ പുരസ്കാരമാണ് മെസ്സി ലക്ഷ്യം വെക്കുന്നത്.

മെസ്സി എന്ന താരം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് ലയണൽ മെസ്സി എന്ന പേര് വെച്ചതോടുകൂടി അർജന്റീനയിലെ ഒരു പ്രവിശ്യയിൽ മെസ്സി എന്ന പേര് വെക്കുന്നത് തന്നെ നിരോധിച്ചിരുന്നു. അർജന്റീനയിൽ മാത്രമല്ല,അവരുടെ ചിരവൈരികളായ ബ്രസീലിലും ലയണൽ മെസ്സി പേരുള്ള കുട്ടികൾ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

പ്രമുഖ ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോ കഴിഞ്ഞ ദിവസം ലയണൽ മെസ്സിയുമായി കരാറിൽ വെച്ചിട്ടുണ്ട്. പക്ഷേ 10 വയസ്സ് മാത്രമുള്ള മെസ്സിയാണെന്ന് മാത്രം.സാവോ പോളോയുടെ യൂത്ത് ടീമിന് വേണ്ടിയാണ് ഇനി ഈ മെസ്സി കളിക്കുക.സാവോ പോളോ നഗരത്തിൽ ജനിച്ചിട്ടുള്ള ഈ കുട്ടിയുടെ മുഴുവൻ പേര് ലയണൽ മെസ്സി ഡാ സിൽവ എന്നാണ്.

മെസ്സിയോടുള്ള ഇഷ്ടംകൊണ്ട് കുട്ടിയുടെ മാതാപിതാക്കളാണ് ഈ പേര് തങ്ങളുടെ മകന് നൽകിയിട്ടുള്ളത്. ഏതായാലും അർജന്റൈൻ മാധ്യമങ്ങളിലും ബ്രസീലിയൻ മാധ്യമങ്ങളിലുമൊക്കെ ഈ വാർത്ത ട്രെൻഡിങ് ആണ്.കുഞ്ഞു മെസ്സി കരാറിൽ ഒപ്പുവെക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *