പിഎസ്ജിയിൽ തന്നെ തുടരുമോ? ഒടുവിൽ മൗനം വെടിഞ്ഞ് എംബാപ്പെ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചു കയറിയിരുന്നത്. മത്സരത്തിൽ രണ്ട് ഗോളും ഒരു അസിസ്റ്റും നൽകികൊണ്ട് എംബാപ്പെ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. മത്സരത്തിന് ശേഷം താൻ പിഎസ്ജിയിൽ തന്നെ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത കൈവരുത്തിയിരിക്കുകയാണ് ഈ താരം. ഇതുവരെ താൻ തീരുമാനം എടുത്തിട്ടില്ലെന്നും ആലോചിച്ചു മാത്രമേ താൻ തീരുമാനം എടുക്കുകയൊള്ളൂ എന്നും തീരുമാനമെടുത്താൽ അറിയിക്കുമെന്നുമാണ് ഇതേകുറിച്ച് എംബാപ്പെ പറഞ്ഞത്.ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് താരം കരാർ പുതുക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്.

” കരാർ പുതുക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്.ഞാൻ കരാർ പുതുക്കുകയാണെങ്കിൽ ഞാൻ കുറേ വർഷങ്ങൾ പിഎസ്ജിയിൽ ചിലവഴിക്കേണ്ടി വരും.വൈകാതെ തന്നെ ഈ കാര്യത്തിൽ ഞാൻ തീരുമാനം കൈക്കൊള്ളും.എനിക്കിപ്പോൾ ഇതിനെ കുറിച്ച് ഒരു ഉത്തരം ഉണ്ടെങ്കിൽ ഞാൻ അത് നിങ്ങൾക്ക്‌ നൽകിയേനെ.കരാർ പുതുക്കി കൊണ്ട് ഒരു വർഷത്തിന് ശേഷം ക്ലബ് വിടണമെന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ കരാർ പുതുക്കുകയാണെങ്കിൽ ഏറെ കാലം ഈ ടീമിൽ തുടരുമെന്നുറപ്പാണ്. അതിനാൽ തന്നെ എനിക്ക് തീരുമാനം എടുക്കാൻ അതിന്റെതായ സമയം ആവിശ്യമുണ്ട് ” എംബാപ്പെ പറഞ്ഞു.2022 വരെയാണ് എംബപ്പേക്ക്‌ പിഎസ്ജിയുമായി കരാർ ഉള്ളത്. റയൽ മാഡ്രിഡ്‌, ലിവർപൂൾ എന്നിവർ താരത്തിന് പിറകേയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!