റാമോസിനെ ക്ലബ്ബിലെത്തിക്കണം, ചർച്ചകൾ ദ്രുതഗതിയിലാക്കി പിഎസ്ജി!

റയൽ മാഡ്രിഡ്‌ നായകനായിരുന്ന സെർജിയോ റാമോസ് ക്ലബ്ബിനോട് വിടപറഞ്ഞു കൊണ്ട് മറ്റൊരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.35-കാരനായ താരത്തിന്റെ ആവിശ്യം രണ്ട് വർഷത്തെ കരാറാണ്.റാമോസിന് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടെങ്കിലും ഏറ്റവും സജീവമായി നിലകൊള്ളുന്നത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ്. ഇപ്പോഴിതാ താരവുമായുള്ള ചർച്ചകൾ ദ്രുതഗതിയിലാക്കിയിരിക്കുകയാണിപ്പോൾ പിഎസ്ജി. എത്രയും പെട്ടന്ന് താരവുമായി കരാറിലെത്താനാണ് പിഎസ്ജിയുടെ ശ്രമം. ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.സാലറിയുടെ കാര്യത്തിൽ ഇരുവരും പ്രശ്നങ്ങളൊന്നുമില്ലാതെ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഒരു വർഷത്തെ കരാറാണ് പിഎസ്ജിയും ഓഫർ ചെയ്തിരിക്കുന്നത്. ഇതാണ് നിലവിൽ തടസ്സമായി നിലകൊള്ളുന്നത്.

പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോക്ക് ഏറെ താല്പര്യമുള്ള താരമാണ് റാമോസ്. അത്കൊണ്ട് തന്നെ താരത്തെ എങ്ങനെയെങ്കിലും ടീമിൽ എത്തിക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്. ഒരു വർഷത്തെ കരാറിന് പുറമേ മറ്റൊരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ കൂടി നൽകാൻ പിഎസ്ജി ആലോചിക്കുന്നുണ്ട്. മാത്രമല്ല ലിയനാർഡോ താരത്തിന് ആദ്യഇലവനിൽ സ്ഥാനം ഉറപ്പ് നൽകിയിട്ടുമില്ല.ഡിഫൻഡർമാരായ കിംപ്പമ്പെ, മാർക്കിഞ്ഞോസ് എന്നിവരുമായി റാമോസ് സ്ഥാനത്തിനായി മത്സരിക്കേണ്ടി വരും.നിലവിൽ റാമോസ് പിഎസ്ജിയിലേക്ക് ചേക്കേറാൻ തന്നെയാണ് സാധ്യതകൾ കാണുന്നത്. വൈനാൾഡത്തെ ടീമിൽ എത്തിച്ച പിഎസ്ജി ഉടൻ തന്നെ ഹാക്കിമിയെയും ഡോണ്ണറുമയെയും ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *