റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരത്തെ ക്ലബ്ബിലെത്തിക്കാൻ യുർഗൻ ക്ലോപ്!

നിലവിൽ യൂറോപ്പിൽ തിരിച്ചടികളേറ്റ് കൊണ്ടിരിക്കുന്ന രണ്ട് പ്രമുഖ ടീമുകളാണ് ലിവർപൂളും റയൽമാഡ്രിഡും. പ്രീമിയർ ലീഗിൽ ലിവർപൂളിനും ലാലിഗയിൽ റയൽ മാഡ്രിഡിനും ഇപ്പോൾ അത്ര നല്ല കാലമല്ല. ഇപ്പോഴിതാ റയൽ മാഡ്രിഡ് സൂപ്പർതാരത്തെ റാഞ്ചാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ലിവർപൂൾ. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറെയാണ് ലിവർപൂളിന്റെ പരിശീലകൻ യുർഗൻ ക്ലോപ് നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോട്ട് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.ഇതുപ്രകാരം വിനീഷ്യസിനെ ലിവർപൂളിൽ എത്തിക്കാൻ ക്ലോപ് ആഗ്രഹിക്കുന്നുണ്ട്. ഇതാദ്യമായല്ല ക്ലോപ് വിനീഷ്യസിനെ ലക്ഷ്യം വെച്ചിരിക്കുന്നത്. മുമ്പും ലിവർപൂൾ വിനീഷ്യസിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

വിങ്ങുകളിലൂടെയുള്ള ആക്രമണം വർധിപ്പിക്കുക എന്നതാണ് നിലവിൽ ക്ലോപിന്റെ പ്രധാനലക്ഷ്യം. ഈയൊരു കാരണത്താലാണ് വിനീഷ്യസിനെ ലിവർപൂളിന് ആവിശ്യമായി വരുന്നത്. എന്നാൽ എംബാപ്പെക്കാണ് ലിവർപൂൾ പ്രഥമ പരിഗണന നൽകുന്നത്. അതിനു സാധിച്ചില്ലെങ്കിലാണ് വിനീഷ്യസിന് വേണ്ടി ലിവർപൂൾ ശ്രമിക്കുക. നിലവിൽ സിദാന് കീഴിൽ വേണ്ടത്ര അവസരങ്ങൾ വിനീഷ്യസിന് ലഭിക്കുന്നില്ല. ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാത്തത് തന്നെയാണ് ഇതിന് കാരണം. 2025 വരെയാണ് വിനീഷ്യസിന് റയലിൽ കരാറുള്ളത്.700 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.മൂന്ന് വർഷങ്ങൾക്ക് മുമ്പ് നാല്പത്തിയഞ്ച് മില്യൺ യൂറോ നൽകി കൊണ്ടാണ് റയൽ ബ്രസീലിൽ നിന്നും വിനീഷ്യസിനെ ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *