രണ്ട് അർജന്റൈൻ താരങ്ങൾ ക്ലബ് വിടും, സ്ഥിരീകരിച്ച് യുണൈറ്റഡ് പരിശീലകൻ !
ഈ സീസണോട് കൂടി ക്ലബ്ബിലെ രണ്ട് താരങ്ങൾ ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം രണ്ട് അർജന്റൈൻ താരങ്ങൾ വരുന്ന സമ്മറിൽ ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ചത്. അർജന്റീന താരങ്ങളായ മാർക്കോസ് റോഹോയും സെർജിയോ റൊമേറോയുമാണ് ക്ലബ് വിടുക. ഇരുവരുടെയും കരാർ പുതുക്കില്ല എന്നാണ് ഇദ്ദേഹം അറിയിച്ചത്. ഈ സമ്മറോട് കൂടി ഇരുവരുടെയും കരാർ അവസാനിക്കും. പ്രതിരോധനിരതാരമായ റോഹോ 2014-ലാണ് യുണൈറ്റഡിൽ എത്തിയത്. ഒരു വർഷത്തിന് ശേഷം ഗോൾകീപ്പറായ റൊമേറോയും യുണൈറ്റഡിൽ എത്തി.
Manchester United coach Solskjaer confirms Sergio Romero, Marcos Rojo will leave. https://t.co/A25ZH62t02
— Mundo Albiceleste 🇦🇷 (@MundoAlbicelest) January 8, 2021
” ഇരുവരുടെയും കരാർ ഈ സമ്മർ വരെയാണുള്ളത്. ആ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല. അത്കൊണ്ട് തന്നെ ഇരുവർക്കും പുതിയ ക്ലബ് അന്വേഷിക്കുന്നുണ്ട്. റോഹോ നിലവിൽ അർജന്റീനയിലാണ് ഉള്ളത്. അദ്ദേഹം അവിടെ തന്നെ തുടരാനാണ് സാധ്യത. റൊമേറോ നിലവിൽ ഇംഗ്ലണ്ടിൽ തന്നെയാണുള്ളത്. അവർ ഇരുവരും പ്രൊഫഷണൽസാണ്. അവർ ഇരുവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. അവർ എല്ലാത്തിനും തയ്യാറുമാണ് ” സോൾഷ്യാർ പറഞ്ഞു.
Gonzalo Montiel set to join AS Roma from River Plate. https://t.co/AysL3RxEmM
— Mundo Albiceleste 🇦🇷 (@MundoAlbicelest) January 8, 2021