മെസ്സി പിഎസ്ജിയുടെ ലിസ്റ്റിലുണ്ട്, വെളിപ്പെടുത്തലുമായി സ്പോർട്ടിങ് ഡയറക്ടർ !
സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന് ഇത് വരെ തീരുമാനമെടുക്കാത്ത കാര്യങ്ങളിൽ ഒന്നാണ്. മെസ്സി ബാഴ്‌സയുമായി ഇതുവരെ കരാർ പുതുക്കുകയോ അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ താരം ബാഴ്സയിൽ തുടരുമെന്ന് ഒരുറപ്പും നൽകാൻ സാധിക്കില്ല. താരത്തിന്റെ റെഡ് കാർഡും ഫൈനലിലെ തോൽവിയുമൊക്കെ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. അതേസമയം മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചാൽ താരത്തെ റാഞ്ചാൻ ഒട്ടനവധി ടീമുകൾ രംഗത്തുണ്ട്. അതിൽ മുൻപിൽ നിൽക്കുന്ന ക്ലബുകളാണ് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ഇന്ററും. ഇപ്പോഴിതാ മെസ്സി പിഎസ്ജിയുടെ പരിഗണനയിൽ ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
PSG sporting director Leonardo admits they ARE interested in Lionel Messi 👀 pic.twitter.com/9FmzqBKPNE
— Goal (@goal) January 18, 2021
” മെസ്സിയെ പോലെയുള്ള മഹത്തായ താരങ്ങൾ എപ്പോഴും പിഎസ്ജിയുടെ ലിസ്റ്റിൽ ഉണ്ട്. പക്ഷെ തീർച്ചയായും ഇത് അതിനെ കുറിച്ച് സംസാരിക്കാനുള്ള സമയമോ സ്വപ്നം കാണാനുള്ള സമയമോ അല്ല. പക്ഷെ മെസ്സിയുടെ കാര്യം ഗൗരവമായി പരിഗണിക്കുന്ന ക്ലബുകൾക്കിടയിൽ ഒരു സ്ഥാനം ഞങ്ങൾക്കുണ്ട്. പക്ഷെ ആ സ്ഥാനത്ത് ഞങ്ങൾ ഇത് വരെ ഇരുന്നിട്ടില്ല. പക്ഷെ അത് ഞങ്ങൾ റിസർവ് ചെയ്തു വെച്ചതാണ് ” ലിയനാർഡോ പറഞ്ഞു. ബാഴ്സ പ്രസിഡന്റ് ഇലക്ഷൻ കഴിഞ്ഞതിനു ശേഷം മാത്രമേ മെസ്സി കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് വ്യക്തമാവുകയൊള്ളൂ. ഏതായാലും ജനുവരി ട്രാൻസ്ഫറിൽ ടീം വിടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
Leonardo: "Great players like Messi will always be on PSG's list"https://t.co/ZRPs7fdJwr
— AS English (@English_AS) January 18, 2021