മെസ്സി പിഎസ്ജിയിലേക്കല്ല, നെയ്മർ ബാഴ്സയിലേക്കാണ്, പ്രസിഡന്റ് സ്ഥാനാർത്ഥി പറയുന്നു !
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറെയും ചുറ്റിപ്പറ്റി ട്രാൻസ്ഫർ വാർത്തകൾ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് നെയ്മർ മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കണമെന്ന് പ്രസ്താവിച്ചത്. ഇതോടെ മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്തകൾ മാധ്യമങ്ങൾ പുറത്ത് വിട്ടു കൊണ്ടേയിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളിയിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ് സ്ഥാനാർത്ഥി എമിലി റൂസാദ്. മെസ്സി പിഎസ്ജിയിലേക്ക് പോവില്ലെന്നും അത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണ് എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. നെയ്മറുടെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും നെയ്മർ ബാഴ്‌സയിലേക്ക് തിരികെ വരാനാണ് ഉദ്ദേശിക്കുന്നതെന്നും തനിക്ക് നെയ്മറുടെ പ്രതിനിധികളുമായി ബന്ധങ്ങൾ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്പാനിഷ് മാധ്യമമായ എഎസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
😮 "Neymar veut revenir au Barça"
— Goal France 🇫🇷 (@GoalFrance) December 15, 2020
💰 "Messi doit baisser son salaire"
Un candidat à la présidence du Barça dévoile son programme et il ne mâche pas ses mots ► https://t.co/GObF3aIFoJ pic.twitter.com/OOebZY6ZW5
” ഞാൻ നെയ്മറുടെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. എനിക്ക് താരത്തിന്റെ അധികൃതരുമായി ബന്ധങ്ങളുണ്ട്. യഥാർത്ഥത്തിൽ അദ്ദേഹം മെസ്സിയെ ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. അദ്ദേഹത്തിന് മെസ്സിക്കൊപ്പം കളിക്കണമെന്നുള്ളതിന്, മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറും എന്നല്ല അർത്ഥം, മറിച്ച് നെയ്മർക്ക് ബാഴ്‌സയിലേക്ക് തിരികെ വരണമെന്നാണ്. 2019-ലെ സമ്മർ ട്രാൻസ്ഫറിൽ സംഭവിച്ച പോലെ. നിലവിൽ ഇപ്പോൾ അദ്ദേഹത്തെ താങ്ങാനുള്ള ശേഷി ബാഴ്‌സക്ക് ഇല്ല. അദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു ” ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥി പറഞ്ഞു.
"We have been in contact with Neymar's people."
— Goal News (@GoalNews) December 15, 2020
Will the Brazilian get to play with Messi again? 🇧🇷🇦🇷