മെസ്സി തന്റെ ഭാവിയെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് പെപ് ഗ്വാർഡിയോള !
സൂപ്പർ താരം ലയണൽ മെസ്സിയുടെ കാര്യത്തിൽ ഒരിക്കൽ കൂടി സ്വാഭിപ്രായം പറഞ്ഞ് മുൻ ബാഴ്സ പരിശീലകനും നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം മെസ്സിയുടെ ഭാവിയെ പറ്റി സംസാരിച്ചത്. മെസ്സിയെ കുറിച്ച് കൂടുതൽ താൻ ഒന്നും പറയേണ്ട ആവിശ്യമില്ലെന്നും അദ്ദേഹം തന്നെ തുറന്നുപറഞ്ഞതാണല്ലോ എന്നാണ് പെപ് പറഞ്ഞത്. മെസ്സി തന്റെ ഭാവിയെ കുറിച്ച് എന്താണ് കരുതിവെച്ചിരിക്കുന്നത് എന്ന കാര്യത്തിൽ തനിക്ക് യാതൊരു അറിവുമില്ലെന്നും ഗ്വാർഡിയോള കൂട്ടിച്ചേർത്തു. തിയാഗോ അൽകാൻട്ര ലിവർപൂളിലേക്ക് വന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. താരത്തിന്റെ വരവ് പ്രീമിയർ ലീഗ് ആസ്വദിക്കുമെന്നും പെപ് അറിയിച്ചു.
Guardiola: "No sé qué intenciones tiene Leo Messi en el futuro" https://t.co/dfYOQk0HKe
— MARCA (@marca) September 18, 2020
മെസ്സി : എന്താണ് സംഭവിച്ചതെന്ന് ഞാൻ വ്യക്തമാക്കേണ്ട കാര്യമില്ല. കാരണം മെസ്സി തന്നെ എല്ലാം തുറന്നു പറഞ്ഞതാണ്. അദ്ദേഹം ഒരു ബാഴ്സലോണ താരമാണ്. ഞാൻ ഇഷ്ടപ്പെടുന്ന ക്ലബാണ് ബാഴ്സ. അതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല.
തിയാഗോ അൽകാൻട്ര : അദ്ദേഹത്തെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ താല്പര്യപ്പെട്ടിരുന്നില്ല. കാരണം ഞങ്ങൾക്ക് ആ പൊസിഷനിൽ നല്ല താരങ്ങൾ ഉണ്ട്. പക്ഷെ അദ്ദേഹം പ്രീമിയർ ലീഗിൽ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. തീർച്ചയായും പ്രീമിയ ലീഗ് അദ്ദേഹത്തിന്റെ വരവ് ആസ്വദിക്കും.
ഈ സീസൺ : ഈ ക്ലബ്ബിനോടൊപ്പവും ഈ താരങ്ങളോടൊപ്പവും പ്രവർത്തിക്കാനായതിൽ ഞാൻ സന്തോഷവാനാണ്. എനിക്കെന്റെ കഴിവിന്റെ പരമാവധി ചെയ്തു കൊണ്ട് ഈ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും അതുവഴി ആരാധകരെ സന്തോഷിപ്പിക്കുകയും വേണം.
Pep Guardiola on Leo Messi's decision to stay:
— Man City Report (@cityreport_) September 18, 2020
"Leo explained quite well his feelings. We don’t have anything more to add. He is a football player for FC Barcelona – the club I love." pic.twitter.com/AzZoTz65lB