മെസ്സി,ലുക്കാക്കു,ഡെംബലെ : പുതിയ ട്രാൻസ്ഫർ വാർത്തകൾ ഇങ്ങനെ!

ഫുട്ബോൾ ലോകത്ത് നിന്നും ഒരു ട്രാൻസ്ഫർ റൂമറുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ചില ട്രാൻസ്ഫർ വാർത്തകൾ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നമ്മുടെ ആ ട്രാൻസ്ഫർ വാർത്തകൾ ഒന്ന് പരിശോധിക്കാം.

1- ഇന്റർ മിലാൻ താരമായ റൊമേലു ലുക്കാക്കുവിന് വേണ്ടിയുള്ള ചെൽസിയുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ലുക്കാക്കുവിനെ വിടാൻ ഇന്ററിന് താല്പര്യമില്ലെങ്കിലും നല്ലൊരു തുക ലഭിക്കുകയാണെങ്കിൽ ഇന്റർ താരത്തെ കൈവിട്ടേക്കും. പുതിയ റിപ്പോർട്ടുകൾ പ്രകാരം 120 മുതൽ 130 മില്യൺ യൂറോ വരെയുള്ള ഒരു ഓഫർ ചെൽസി താരത്തിനായി നൽകിയേക്കും.

2- ബാഴ്‌സയുടെ ഫ്രഞ്ച് ഡിഫൻഡറായ ഉംറ്റിറ്റിക്ക്‌ വേണ്ടി മറ്റുള്ള ക്ലബുകൾ ഓഫറുകൾ നൽകുന്നുണ്ട്. ഈ സമ്മറിൽ ഉംറ്റിറ്റി ക്ലബ് വിടാൻ സാധ്യത വർധിച്ചു വരികയാണ്.

3- ലിവർപൂളിന്റെ ബ്രസീലിയൻ മധ്യനിര താരമായ ഫാബിഞ്ഞോ ക്ലബുമായുള്ള കരാർ പുതുക്കി.2025 വരെയാണ് പുതിയ കരാർ.

4- റയൽ മാഡ്രിഡിന്റെ രണ്ട് താരങ്ങളെ ടീമിലെത്തിക്കാൻ ആഴ്സണൽ ശ്രമിക്കുന്നുണ്ട്. മാർക്കോ അസെൻസിയോ, മാർട്ടിൻ ഒഡേഗാർഡ് എന്നീ താരങ്ങളെയാണ് ഗണ്ണേഴ്‌സിന് ആവിശ്യം.

5- സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പിഎസ്ജിയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പിഎസ്ജി സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോക്ക്‌ ഇതിൽ താല്പര്യമില്ലായിരുന്നു.

6- ബാഴ്സ താരമായ ഡെംബലെയിൽ യുവന്റസ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത സമ്മറിൽ കരാർ അവസാനിക്കുന്ന താരവുമായി വരുന്ന ജനുവരിൽ പ്രീ കോൺട്രാക്റ്റിൽ ഏർപ്പെടാമെന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.

7- സൂപ്പർ താരം ഹാരി കെയ്ൻ ഇതുവരെ ടോട്ടൻഹാമിന്റെ പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. പക്ഷേ താരം ഈ ആഴ്ച്ച പരിശീലനത്തിൽ പങ്കെടുത്തേക്കും. എന്നിരുന്നാലും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് താരത്തിന്റെ ലക്ഷ്യം.

8- അർജന്റൈൻ താരം റൊമേറോ ടോട്ടൻഹാമിലേക്ക് തന്നെയാണ് എന്നുള്ള കാര്യം ഉറപ്പാവുന്ന. സ്പർസിന്റെ ഓഫർ അറ്റലാന്റ സ്വീകരിച്ചു കഴിഞ്ഞു.

9- ഹാമിഷ് റോഡ്രിഗസിനെ ടീമിൽ എത്തിക്കാൻ എസി മിലാന് താല്പര്യമുണ്ട്. എവെർട്ടൻ പരിശീലകനായ റാഫ ബെനിറ്റസിന്റെ പ്ലാനുകളിൽ ഹാമിഷിന് ഇടമില്ല എന്ന വാർത്തകൾ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് താരം ക്ലബ് വിടാൻ ആലോചിക്കുന്നത്.

10- സൂപ്പർ താരം ലയണൽ മെസ്സി ഈ ആഴ്ച്ച തന്നെ കരാർ പുതുക്കുമെന്ന് പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.50 ശതമാനം സാലറി കട്ടിന് മെസ്സി തയ്യാറായതായാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

ഇതൊക്കെ പുതിയ ട്രാൻസ്ഫർ വാർത്ത. കൂടുതൽ വിശദാംശങ്ങൾക്ക്‌ വേണ്ടി നമുക്ക് കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *