ബാഴ്‌സ ഗോൾകീപ്പറെ ക്ലബ്ബിലെത്തിക്കാനുള്ള ഒരുക്കത്തിൽ പ്രീമിയർ ലീഗ് വമ്പൻമാർ !

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ ഗോൾകീപ്പർ നെറ്റോയെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ. ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്‌പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല ആഴ്സണൽ താരത്തെ നോട്ടമിട്ടിരിക്കുന്നത്. ഇതിന് മുമ്പും നെറ്റോക്ക്‌ വേണ്ടി ആഴ്സണൽ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്ന് ഫലം കാണാതെ പോവുകയായിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ എത്തിക്കാനാണ് ആഴ്സണൽ ഉദ്ദേശിക്കുന്നത്. എന്നാൽ ബാഴ്സ വിട്ടു നൽകുമോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്.

നിലവിലെ ഗണ്ണേഴ്‌സ്‌ ഗോൾകീപ്പറായ ലെനോക്ക്‌ ഒരു കോമ്പിറ്റീഷൻ എന്ന രൂപേണയാണ് ഒരു ഗോൾകീപ്പറെ പീരങ്കിപ്പട ലക്ഷ്യമിടുന്നത്. എമി മാർട്ടിനസ് ടീം വിട്ടതോടെ ലെനോ മാത്രമാണ് ആഴ്സണലിലെ പ്രധാനപ്പെട്ട ഗോൾകീപ്പർ. പക്ഷെ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോവുന്നത്. നിലവിൽ നെറ്റോയെ ലോണിൽ വാങ്ങാനാണ് ആഴ്സണൽ ഉദ്ദേശിക്കുന്നത്. തുടർന്ന് സ്ഥിരപ്പെടുത്താനുമാണ് ആഴ്സണലിന്റെ പദ്ധതി. എന്നാൽ ബാഴ്‌സ ഇതിന് ഒരുക്കമല്ല, താരത്തെ ലോണിൽ അയക്കാൻ ബാഴ്സക്ക്‌ സമ്മതമില്ല, മറിച്ച് വിൽക്കാൻ മാത്രമാണ് ബാഴ്‌സ തയ്യാറുള്ളത്. 21 മില്യൺ യൂറോയാണ് ബാഴ്‌സ ആവിശ്യപ്പെടുന്നത്. എന്നാൽ ഇതിന് ആഴ്സണൽ സമ്മതിക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *