പ്രീമിയർ ലീഗും സൗദിയും ട്രാൻസ്ഫർ മാർക്കറ്റിനെ നശിപ്പിച്ചു : ടെബാസ്

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് സൗദി അറേബ്യൻ ക്ലബ്ബുകളാണ്.നിരവധി സൂപ്പർതാരങ്ങളെയാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോ,കരിം ബെൻസിമ,സാഡിയോ മാനെ തുടങ്ങിയ ഒരുപാട് പ്രമുഖ താരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലാണ്.

വലിയ സാലറി വാഗ്ദാനം ചെയ്തു കൊണ്ടാണ് ഈ താരങ്ങളെയെല്ലാം സൗദി സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗും ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ രൂപത്തിൽ പണമൊഴുക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലിവർപൂൾ കൈസേഡോക്ക് വമ്പൻ തുക നൽകിക്കൊണ്ട് സ്വന്തമാക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.മാഞ്ചസ്റ്റർ സിറ്റി,ന്യൂകാസിൽ യുണൈറ്റഡ് എന്നീ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഒക്കെ സ്റ്റേറ്റ് ഓൺഡ് ക്ലബ്ബുകളാണ്.

ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് രംഗത്ത് വന്നിട്ടുണ്ട്. അതായത് സൗദി അറേബ്യയും ഇംഗ്ലീഷ് പ്രീമിയർ ലീഗും ഈ ട്രാൻസ്ഫർ മാർക്കറ്റിനെ നശിപ്പിച്ചു കളഞ്ഞു എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. ഈ വലിയ ട്രാൻസ്ഫറുകളെയാണ് അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.ബെല്ലിങ്ഹാമിനെ മാറ്റിനിർത്തിയാൽ വലിയ ട്രാൻസ്ഫറുകൾ ഒന്നും തന്നെ നടത്താൻ ഇത്തവണ ലാലിഗക്ക് സാധിച്ചിട്ടില്ല.

എന്നാൽ ടെബാസിന്റെ ഈ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ലാലിഗ ക്ലബ്ബുകൾക്ക് നിരവധി നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ലാലിഗയുടെ മൂല്യം ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനൊക്കെ ടെബാസും അദ്ദേഹത്തിന്റെ നിയന്ത്രണങ്ങളുമാണ് എന്നാണ് ആരാധകർ ആരോപിക്കുന്നത്.ടെബാസിന് കീഴിൽ ലാലിഗ ഇനിയും തുടർന്നാൽ മൂല്യം വളരെയധികം കുറയുമെന്നുള്ള ഒരു മുന്നറിയിപ്പും ആരാധകർ നൽകുന്നുണ്ട്. പുതിയ മികച്ച താരങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ല എന്നത് ലാലിഗയുടെ ഇപ്പോഴത്തെ വലിയ പോരായ്മയാണ്.

Leave a Reply

Your email address will not be published. Required fields are marked *