കാര്യങ്ങൾ അതിവേഗത്തിൽ, ഇന്റർ മയാമിക്ക് ഇമെയിൽ അയച്ച് സുവാരസ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ അമേരിക്കൻ ക്ലബ് ആയ ഇന്റർ മയാമി സ്വന്തമാക്കിയത്. അതിന് പിന്നാലെ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും മയാമിലെത്തി. മുൻ ബാഴ്സ സൂപ്പർതാരമായിരുന്ന ലൂയിസ് സുവാരസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും ഇന്റർ മയാമി നടത്തിയിരുന്നു.പക്ഷേ അത് ഫലം കണ്ടിരുന്നില്ല.
സുവാരസിന് കഴിഞ്ഞ സമ്മറിൽ തന്നെ മെസ്സിക്കൊപ്പം ചേരാൻ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ക്ലബ്ബായ ഗ്രിമിയോ സമ്മതിച്ചിരുന്നില്ല. എന്നാൽ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സുവാരസ് ഇന്റർ മയാമിലേക്ക് എത്താനുള്ള സാധ്യതകൾ ഏറെയാണ്. കാര്യങ്ങൾ അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ മാധ്യമമായ എൽ പയസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Luis Suárez to join Inter Miami. He wil finish the year with Gremio and play alongside Messi in 2024. He joins Inter Miami on a one year deal with the club having the chance for an additional year. Via @CLMerlo.
— Roy Nemer (@RoyNemer) November 2, 2023
Messi and Suárez, reunited. 🇺🇾🇦🇷 pic.twitter.com/tOkhhxCXsW
അമേരിക്കയിലും ബ്രസീലിലും ഡിസംബറിലാണ് സീസൺ അവസാനിക്കുക.ഈ ഡിസംബറിന് ശേഷം ഇന്റർ മയാമിയിലേക്ക് സുവാരസ് എത്തും. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവരങ്ങൾ ഇന്റർ മയാമിയും സുവാരസ്സും പരസ്പരം ഇമെയിലിലൂടെ കൈമാറിയിട്ടുണ്ട്. ഒരു വർഷത്തെ കരാറിലായിരിക്കും സുവാരസ് മയാമിയിൽ എത്തുക.അതിനുശേഷം സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് മാത്രമാണ് താരത്തിന്റെ കോൺട്രാക്ട് പുതുക്കുക.
ഈ വരുന്ന ജനുവരിയിൽ 37 വയസ്സ് സുവാരസിന് പൂർത്തിയാകും. മാത്രമല്ല പരിക്കുകൾ എപ്പോഴും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന താരമാണ് സുവാരസ്.അതുകൊണ്ടുതന്നെ വരുന്ന സീസണിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമാണ് അദ്ദേഹത്തിന് പിന്നീട് തുടരാൻ സാധിക്കുക. ലയണൽ മെസ്സിയും ബുസ്ക്കെറ്റ്സും ആൽബയുമൊക്കെ ഉള്ളതുകൊണ്ട് ഈ സൂപ്പർതാരത്തിന് കാര്യങ്ങൾ എളുപ്പമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.