എല്ലാ ലീഗിലും ഒരുപോലെയല്ല, ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന്റെയും അടക്കുന്നതിന്റെയും തിയ്യതികൾ ഇങ്ങനെ !

ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ ജാലകത്തിന് ഇന്ന് തുടക്കമാവുകയാണ്. നിരവധി പ്രധാനപ്പെട്ട താരങ്ങൾ കൂടുമാറാൻ സാധ്യതയുള്ള ഒരു ട്രാൻസ്ഫർ ജാലകമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവും. അതിനാൽ തന്നെ താരത്തിന് ഇപ്പോൾ തന്നെ ക്ലബുകളുമായി ചർച്ചകൾ നടത്താനും പ്രീ കോൺട്രാക്റ്റിൽ ഏർപ്പെടാനും സാധിക്കും. താരം മാത്രമല്ല, ഒരുപിടി സൂപ്പർ താരങ്ങൾ ജനുവരി ട്രാൻസ്ഫറിൽ കൂടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ട്. അർജന്റൈൻ താരം പപ്പു ഗോമസ്, ആഴ്സണലിന്റെ മെസ്യൂട്ട് ഓസിൽ, റയൽ മാഡ്രിഡിന്റെ ഇസ്‌ക്കോ, ടോട്ടൻഹാം താരം ഡെല്ലേ അലി, ഇന്ററിന്റെ ക്രിസ്ത്യൻ എറിക്സൺ എന്നിവരെല്ലാം തന്നെ ജനുവരിയിൽ ക്ലബ് വിടാൻ സാധ്യതകളുണ്ട്. മാത്രമല്ല, അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന ഒട്ടേറെ താരങ്ങളും ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയേക്കും. അതിൽ പ്രധാനപ്പെട്ട താരങ്ങളാണ് ബയേൺ മ്യൂണിക്കിന്റെ ഡേവിഡ് അലാബ, ലിവർപൂളിന്റെ വിനാൾഡം, ലിയോണിന്റെ ഡീപേ എന്നിവർ.

ഏതായാലും പ്രധാനപ്പെട്ട ലീഗുകളിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന്റെയും അടക്കുന്നതിന്റെയും തിയ്യതികൾ താഴെ നൽകുന്നു.

Germany: January 2 to February 1
England January 2 to February 1,
France: from January 2 to February 1
Greece: January 2 to February 1
Spain from January 4 to February 1
Italy: from January 4 to February 1
Country- Bottom: January 4 to February 1
Belgium: January 4 to February 1
Turkey: January 5 to February 1
Portugal: January 5 to February 4

Leave a Reply

Your email address will not be published. Required fields are marked *