എറിക് ഗാർഷ്യക്ക് വേണ്ടി മധ്യനിര താരത്തെ ഓഫർ ചെയ്ത് ബാഴ്സ, നിരസിച്ച് സിറ്റി !

ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പ് ബാഴ്സ ക്ലബ്ബിൽ എത്തിക്കാൻ ശ്രമിക്കുന്നതിൽ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ എറിക് ഗാർഷ്യ. ഇതുവരെ ബാഴ്‌സ മുന്നോട്ട് വെച്ച ഓഫറുകളെല്ലാം തന്നെ മാഞ്ചസ്റ്റർ സിറ്റി നിരസിച്ചിരുന്നു. എന്നാലിപ്പോഴിതാ സിറ്റിക്ക് മുമ്പിൽ പുതിയ ഒരു ഓഫർ വെച്ചുനീട്ടിയിരിക്കുകയാണ് ബാഴ്സ. താരത്തിന് വേണ്ടി എട്ട് മില്യൺ യുറോയും കൂടാതെ മധ്യനിര താരം റഫീഞ്ഞ അൽകാൺട്രയെയുമാണ് സിറ്റിക്ക് ബാഴ്സ ഓഫർ ചെയ്തത്. കൂടാതെ രണ്ട് മില്യൺ യുറോ ആഡ് ഓൺസും ഓഫർ ചെയ്തു. എന്നാൽ ഈ ഓഫർ ഉടനടി തന്നെ സിറ്റി നിരസിച്ചു. സ്പാനിഷ് മാധ്യമമായ ആർഎസി വൺ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

താരത്തിന് വേണ്ടി ഇരുപത് മില്യൺ യൂറോയാണ് സിറ്റി ആവിശ്യപ്പെടുന്നത്. തുടക്കത്തിൽ മുപ്പതു മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് സിറ്റി വിലകുറക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ബാഴ്സ റഫീഞ്ഞയെ ഓഫർ ചെയ്തത്. റഫീഞ്ഞ കഴിഞ്ഞ സീസണിൽ ലോണിൽ സെൽറ്റ വിഗോക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ മുപ്പത് മത്സരങ്ങൾ കളിച്ച താരം നാല് ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. ബാഴ്‌സക്ക് വേണ്ടി ആകെ 90 മത്സരങ്ങൾ കളിച്ച താരമാണ് റഫീഞ്ഞ.അതിനിടയിൽ താരം ഇന്റർമിലാനിലേക്ക് ലോണിൽ പോവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *