എംബപ്പേയോട് പിഎസ്ജി വിടാനും പ്രസിഡന്റിനോട് അദ്ദേഹത്തെ വിൽക്കാതിരിക്കാനും ഞാൻ ഉപദേശിച്ചു : സ്ലാട്ടൻ!
സൂപ്പർ താരം കിലിയൻ എംബപ്പേയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് മത്സരങ്ങൾ അത്ര ശുഭകരമല്ല. പിഎസ്ജിക്ക് വേണ്ടിയുള്ള അവസാനരണ്ട് മത്സരങ്ങളിൽ നിരവധി ഗോളവസരങ്ങൾ എംബപ്പേ നഷ്ടം പ്പെടുത്തിയിരുന്നു.
ഏതായാലും എംബപ്പേക്ക് താൻ ഉപദേശങ്ങൾ നൽകിയിരുന്നു എന്നുള്ള കാര്യം സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പിഎസ്ജി വിടാനാണ് താൻ എംബപ്പേയോട് പറഞ്ഞത് എന്നാണ് സ്ലാട്ടൻ അറിയിച്ചത്. അതേസമയം പിഎസ്ജി പ്രസിഡന്റിനോട് എംബപ്പേയെ വിൽക്കരുത് എന്നുള്ള കാര്യവും താൻ അറിയിച്ചിട്ടുണ്ടെന്നും സ്ലാട്ടൻ കൂട്ടിച്ചേർത്തു.പുതുതായി കൊറയ്റ ഡെല്ല സെറ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Zlatan Ibrahimović confirms he told Kylian Mbappé to leave PSG:
— Get French Football News (@GFFN) December 1, 2021
"Mbappé needs a more structured environment, like that of Real Madrid. But then I told the PSG president not to sell him."https://t.co/hCriDaGa0g
“പിഎസ്ജി വിടാൻ ഞാൻ എംബപ്പേക്ക് ഉപദേശം നൽകി എന്നുള്ളത് സത്യമാണ്.എംബപ്പേക്ക് കൂടുതൽ നല്ല രൂപത്തിലുള്ള ഒരു പരിതസ്ഥിതി ആവശ്യമാണ്. റയലിനെ പോലെയുള്ള ക്ലബുകളിലേക്ക് അദ്ദേഹം ചേക്കേറണം.പക്ഷേ ഞാൻ പിന്നീട് പിഎസ്ജി പ്രസിഡന്റിനോട് പറഞ്ഞു, എംബപ്പേയെ വിൽക്കരുതെന്ന് ” സ്ലാട്ടൻ അറിയിച്ചു.
ഈ വർഷത്തെ ബാലൺ ഡി’ഓർ ലെവന്റോസ്ക്കിയാണ് അർഹിച്ചതെന്നും സ്ലാട്ടൻ കൂട്ടിച്ചേർത്തു.