അവസരങ്ങൾ തുലച്ചു കളഞ്ഞു, പോച്ചെട്ടിനോ പ്രതികരിച്ചത് ഇങ്ങനെ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി ഗോൾരഹിത സമനിലയിൽ കുരുങ്ങിയിരുന്നു. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഡി മരിയയുമൊക്കെ ഉണ്ടായിട്ടും പിഎസ്ജിക്ക് നീസിനെതിരെ ഗോൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു.മത്സരത്തിൽ 22 ഷോട്ടുകളായിരുന്നു പിഎസ്ജി എടുത്തിരുന്നത്.5 ഷോട്ടുകൾ ലക്ഷ്യത്തിലേക്കായിരുന്നു.രണ്ട് സുവർണ്ണാവസരങ്ങൾ ലഭിച്ചിട്ടും പിഎസ്ജി അത് നഷ്ടപ്പെടുത്തുകയായിരുന്നു. കിലിയൻ എംബപ്പേ ഒരവസരം മിസ്സാക്കിയിരുന്നു.

ഏതായാലും ഇക്കാര്യത്തോട് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.ചില സമയങ്ങളിൽ ഇങ്ങനെ സംഭവിക്കുമെന്നായിരുന്നു പോച്ചെട്ടിനോയുടെ പ്രതികരണം.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്…

” ഇങ്ങനെ സംഭവിക്കാം, ചില സമയങ്ങളിൽ നിങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഫലം കണ്ടേക്കാം. ചിലപ്പോൾ അങ്ങനെയാവില്ല.ഇന്ന് ഞങ്ങളുടെ ദിവസമല്ലായിരുന്നു.ഫുട്ബോളിൽ ഇത് സംഭവിക്കാറുള്ള ഒരു കാര്യമാണ്. ഒരു സീസണിൽ സാധാരണയായി ഇത് ഒന്നോ രണ്ടോ തവണ സംഭവിക്കാറുണ്ട്.അവസരങ്ങൾ ഉണ്ടാക്കിയെടുത്താലും അത് മുതലെടുക്കാനാവില്ല, ഗോൾകീപ്പറുടെ മികവ് കൊണ്ടോ അല്ലെങ്കിൽ നിർഭാഗ്യം കൊണ്ടോ ഇങ്ങനെ സംഭവിക്കാം.ഒരു സീസണിൽ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നുള്ള കാര്യം നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട് ” പോച്ചെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!