എംഎൽഎസ്സിൽ കളിക്കണമെന്ന് മെസ്സി, താരത്തോടൊപ്പം സുവാരസിനെ കൂടി എത്തിക്കാൻ ബെക്കാം !

കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ ലാ സെക്സറ്റക്ക്‌ നൽകിയ അഭിമുഖത്തിൽ താൻ കളിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമെവിടെയെന്ന് മെസ്സി വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിൽ ജീവിക്കാനും അവിടുത്തെ ചാമ്പ്യൻഷിപ്പായ എംഎൽഎസ്സിൽ കളിക്കാനും താൻ ഇഷ്ടപ്പെടുന്നു എന്നാണ് മെസ്സി വെളിപ്പെടുത്തിയത്. എന്നാൽ ഭാവിയിൽ അത്‌ സാധ്യമാവുമോ എന്നുള്ള കാര്യം തനിക്കറിയില്ലെന്നും മെസ്സി കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെ എൽഎൽസിന്റെ സ്പാനിഷ് ഔദ്യോഗിക ട്വിറ്റെറിലൂടെ മെസ്സിക്ക് സ്വാഗതമോതുകയും ചെയ്തിരുന്നു. ” എപ്പോഴും നിങ്ങൾക്ക്‌ സ്വാഗതം ലിയോ ” എന്നാണ് അവർ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചത്. ഇതിന് പിന്നാലെ മറ്റൊരു വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായി കാറ്റലൂണിയ റേഡിയോ. മെസ്സിയെയും സുവാരസിനെയും ഒരുമിച്ച് ടീമിലെത്തിക്കാൻ ബെക്കാം ശ്രമിച്ചേക്കുമെന്നാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ എംഎൽഎസ് ക്ലബായ ഇന്റർമിയാമി ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. കൂടാതെ സൂപ്പർ താരങ്ങളെ എംഎൽഎസ്സിലേക്ക് എത്തിക്കാനും ബെക്കാമിന് കഴിഞ്ഞിട്ടുണ്ട്. ബ്ലൈസ് മറ്റിയൂഡി, ഗോൺസാലോ ഹിഗ്വയ്‌ൻ എന്നിവർ നിലവിൽ എംഎൽഎസ്സിലാണ് കളിക്കുന്നത്. മെസ്സി ഇവിടെ കളിക്കണമെന്ന് ആഗ്രഹം വെളിപ്പെടുത്തിയ സ്ഥിതിക്ക്‌ താരത്തെ ഭാവിയിൽ എത്തിക്കാനുള്ള ചരടുവലികൾ ബെക്കാം തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. 2022-ൽ മെസ്സിയെയും സുവാരസിനെയും ഒരുമിച്ച് എത്തിക്കാനാണ് ഇവർ ശ്രമിക്കുക എന്നാണ് റിപ്പോർട്ടുകൾ. 2021-ൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. 2022 സുവാരസിന്റെ അത്‌ലെറ്റിക്കോ മാഡ്രിഡുമായുള്ള കരാറും അവസാനിക്കും. ഇരുവരെയും ഒപ്പം എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഇന്റർമിയാമി.

Leave a Reply

Your email address will not be published. Required fields are marked *