അർജന്റൈൻ സൂപ്പർ താരം പിഎസ്ജിയിലേക്ക് തന്നെ മടങ്ങിയെത്തുന്നു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിയുടെ അർജന്റീന സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ് ക്ലബ്ബ് വിട്ടത്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസായിരുന്നു താരത്തെ സ്വന്തമാക്കിയിരുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു പരേഡസ് യുവന്റസിൽ എത്തിയിരുന്നത്.

ഈ സീസണോടുകൂടി യുവന്റസുമായുള്ള പരേഡസിന്റെ കരാർ അവസാനിക്കും. താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ യുവന്റസിനുണ്ട്. പക്ഷേ യുവന്റസ് ആ ഓപ്ഷൻ ഉപയോഗപ്പെടുത്തില്ല എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതായത് യുവേഫയുടെ FFP നിയമങ്ങൾ ലംഘിച്ച കാര്യത്തിലും ലൈസൻസ് റെഗുലേഷൻസിന്റെ കാര്യത്തിലുമൊക്കെ യുവന്റസ് ഇപ്പോൾ അന്വേഷണങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ യുവേഫയുടെ വിലക്ക് യുവന്റസിന് വരാൻ സാധ്യതയുണ്ട്. മാത്രമല്ല യുവന്റസിന്റെ സാമ്പത്തിക സ്ഥിതിയും പ്രശ്നമാണ്.കൂടാതെ പരേഡസ്‌ വലിയ മികവ് ഒന്നും പുലർത്തിയിട്ടുമില്ല . ഇതുകൊണ്ടൊക്കെയാണ് പരേഡസിനെ ഇപ്പോൾ യുവന്റസ് കൈവിടാൻ തീരുമാനിച്ചിട്ടുള്ളത്.

അതിനർത്ഥം പരേഡസ് പിഎസ്ജിയിലേക്ക് തന്നെ എത്തുമെന്നുള്ളതാണ്. പക്ഷേ താരത്തെ പിഎസ്ജി നിലനിർത്തുമോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഉണ്ട്. മികച്ച പ്രകടനം നടത്തിയാൽ മാത്രമാണ് പിഎസ്ജി അദ്ദേഹത്തെ പരിഗണിക്കുകയൊള്ളൂ.അല്ലാത്തപക്ഷം പരേഡസിന്റെ പകരമായി കൊണ്ട് പുതിയ താരത്തെ പിഎസ്ജി ടീമിൽ എത്തിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *