അർജന്റൈൻ ഡിഫൻഡർ ടോട്ടൻഹാം വിടുന്നു, ലക്ഷ്യം സ്പാനിഷ് വമ്പൻമാർ !
അർജന്റീനയുടെ യുവപ്രതിരോധനിർ താരം യുവാൻ ഫോയ്ത്ത് ടോട്ടൻഹാം വിട്ടേക്കും. ട്രാൻസ്ഫർ ജാലകം അടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് താരം ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ക്ലബ്ബിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് ഫോയ്ത്ത് ടീം വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്നെ താരത്തിന്റെ ഭാവി അവതാളത്തിലായിരുന്നു. ഇപ്പോൾ താരം ടോട്ടൻഹാം വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. താരത്തിന് വേണ്ടി ശക്തമായി രംഗത്തുള്ളത് സ്പാനിഷ് വമ്പൻമാരായ വിയ്യാറയലാണ്. താരത്തെ ഒരു വർഷത്തെ ലോണിൽ എത്തിക്കാനാണ് വിയ്യാറയൽ താല്പര്യപ്പെടുന്നത്.സ്പാനിഷ് മാധ്യമമായ എഎസ്സ് ആണ് ഈ റിപ്പോർട്ട് പുറത്തേക്ക് വിട്ടത്.
Juan Foyth could join Villarreal from Tottenham, Rennes also interested. https://t.co/7Q9k6yukzF
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 2, 2020
എന്നാൽ ഫ്രഞ്ച് ക്ലബായ റെന്നസും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് റെന്നസ്. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്‌പോർട് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ താരത്തിന് താല്പര്യം വിയ്യാറയൽ ആയിരിക്കും. പരിശീലകൻ ഹോസെ മൊറീഞ്ഞോയുടെ വരവോടെയാണ് ഈ ഇരുപത്തിരണ്ടുകാരനായ താരത്തിന് അവസരങ്ങൾ ലഭിക്കാതെയായത്. റെന്നസിനും ഒരു വർഷത്തെ ലോണിൽ എത്തിക്കാനാണ് താല്പര്യം. ഏതായാലും താരത്തിന് ടീം വിടാൻ സാധിക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു. ഈ വരുന്ന യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ഇടം നേടിയ താരമാണ് യുവാൻ ഫോയ്ത്ത്.
Done deals and confirmed. Ryan Sessegnon to Hoffenheim on simple loan, Juan Foyth to Villarreal on loan with buy option. Official announcement soon. Tottenham approved both deals. 🤝⚪️ #THFC #Spurs https://t.co/W24uW7R5nC
— Fabrizio Romano (@FabrizioRomano) October 3, 2020