മറ്റൊരു ബ്രസീലിയൻ ഗോൾകീപ്പറെ കൂടി സ്വന്തമാക്കി ലിവർപൂൾ !
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ മറ്റൊരു ബ്രസീലിയൻ ഗോൾകീപ്പറെ കൂടി സ്വന്തമാക്കി. ഫ്ലൂമിനൻസിന്റെ പതിനേഴുകാരനായ മാഴ്‌സെലോ പിറ്റാലുഗ എന്ന യുവപ്രതിഭയെ റെഡ്സ് സ്വന്തമാക്കിയത്. ആകെ രണ്ട് മില്യൺ പൗണ്ടാണ് താരത്തിന് ലിവർപൂൾ ചിലവാക്കിയത്. മാത്രമല്ല താരത്തെ ഭാവിയിൽ ലിവർപൂൾ വിൽക്കുമ്പോൾ ആ തുകയുടെ ഇരുപത്തിയഞ്ച് ശതമാനവും ഫ്ലൂമിനൻസിന് ലഭിക്കും. താരത്തിന് ഉടനെ തന്നെ ലിവർപൂളിനൊപ്പം ചേരാനവും. കാരണം എന്തെന്നാൽ താരത്തിന് യൂറോപ്യൻ പാസ്സ് പോർട്ട് ഉള്ളതിനാൽ പതിനെട്ടു തികയുന്നത് വരെ കാത്തിരിക്കേണ്ട ആവിശ്യമില്ല.
Liverpool to sign 17-year-old Fluminense keeper Marcelo Pitaluga in £2m transfer
— The Sun Football ⚽ (@TheSunFootball) September 14, 2020
https://t.co/wATBQQ7jjF
താൻ ലിവർപൂളുമായി കരാറിൽ എത്തിയ കാര്യം താരം തന്നെ സ്ഥിരീകരിച്ചിരുന്നു. യൂ വിൽ നെവർ വാക്ക് അലോൺ എന്ന ക്യാപ്ഷൻ നൽകി കൊണ്ട് റിയോ ഡി ജനീറോയിലെ എയർപോർട്ടിൽ നിൽക്കുന്ന ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന അണ്ടർ 17 വേൾഡ് കപ്പിലെ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു പിറ്റാലുഗ. വേൾഡ് കപ്പിൽ കിരീടമുയർത്തിയത് ബ്രസീൽ ആയിരുന്നു. ഏഴാം വയസ്സ് മുതലാണ് താരം ഫ്ലൂമിനൻസിന്റെ ഭാഗമായത്. കഴിഞ്ഞ ഫെബ്രുവരിയിൽ താരം ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബക്കറിനൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. ഭാവി വാഗ്ദാനമായാണ് ലിവർപൂൾ താരത്തെ കണക്കാക്കുന്നത്.
Liverpool have agreed a deal with Fluminense for goalkeeper Marcelo Pitaluga.
— Paul Gorst (@ptgorst) September 13, 2020
Told the initial fee is £700k with add-ons. https://t.co/gbNmFRRuNM