ഗോളടിക്ഷാമം പരിഹരിക്കണം, കവാനിയെ ടീമിലെത്തിക്കുന്നത് പരിഗണിക്കാൻ റയൽ മാഡ്രിഡ്‌ !

ഈ സീസണിലെ ലാലിഗയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് ഗോൾരഹിത സമനില വഴങ്ങാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഒരു ഗോൾപോലും നേടാനാവാത്തത് റയലിന് തിരിച്ചടിയാവുകയായിരുന്നു. കരിം ബെൻസിമയെ മാറ്റിനിർത്തിയാൽ റയലിന്റെ മറ്റെല്ലാ സ്‌ട്രൈക്കർമാരും ഗോളടിയിൽ പിറകിലാണ് എന്ന് വ്യക്തമായ കാര്യമാണ്. ഇപ്പോഴിതാ ഗോളടിക്ഷാമം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്‌. മുൻ പിഎസ്ജി താരവും ഉറുഗ്വയുടെ സൂപ്പർ താരവുമായ എഡിൻസൺ കവാനിയെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്‌. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ഫ്രീ ഏജന്റ് ആണ് കവാനി. അത്കൊണ്ട് തന്നെ വലിയ ചിലവില്ലാതെ താരത്തെ റയലിന് റാഞ്ചാം.

അതിനുള്ള നീക്കങ്ങളും റയൽ മാഡ്രിഡ്‌ ആരംഭിച്ചു കഴിഞ്ഞു. താരത്തെ റയൽ മാഡ്രിഡ്‌ അധികൃതർ ബന്ധപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ ക്ലബുമായുള്ള വ്യക്തിപരമായ നിബന്ധനകൾ താരം ഇതുവരെ അംഗീകരിച്ചിട്ടില്ല. മുമ്പ് ബാഴ്‌സയും താരത്തെ രണ്ട് തവണ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആ ഓഫറുകളിലും താരം തൃപ്തി പ്രകടിപ്പിച്ചിട്ടില്ല. പിഎസ്ജിയുടെ എക്കാലത്തെയും ടോപ് സ്കോറെർ ആണ് താരം. 300 മത്സരങ്ങളിൽ നിന്ന് 200 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇപ്പോഴും താരത്തിന്റെ പ്രതിഭക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുറപ്പാണ്. ഈ സീസണിൽ ഒരൊറ്റ സൈനിങ്ങും നടത്താത്ത ടീം ആണ് റയൽ. എന്നിരുന്നാലും മുന്നേറ്റനിരയിൽ ഒരു സൈനിങ്‌ ആവിശ്യമായ ഈ സാഹചര്യത്തിൽ റയൽ കവാനിയുടെ കാര്യം ഗൗരവമായി തന്നെ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *