ഗാരെത് ബെയ്ൽ മെഡിക്കൽ പൂർത്തിയാക്കി, ലക്ഷ്യം ടോട്ടൻഹാം?
റയൽ മാഡ്രിഡിന്റെ വെയിൽസ് സൂപ്പർ താരം ഗാരെത് ബെയ്ൽ മെഡിക്കൽ പൂർത്തിയാക്കിതായി റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ വാമോസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. റയൽ മാഡ്രിഡ് സെന്ററായ വാൽഡെബെബാസിൽ ഇന്നലെ എത്തിച്ചേർന്നു കൊണ്ടാണ് ബെയ്ൽ മെഡിക്കൽ പൂർത്തിയാക്കിയത്. മറ്റെല്ലാ താരങ്ങളും മുമ്പ് തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയരായിട്ടുണ്ടെങ്കിലും ബെയ്ൽ ഒരിക്കൽ കൂടി മെഡിക്കൽ പൂർത്തിയാക്കുകയായിരുന്നു. താരം ടോട്ടൻഹാമിലേക്ക് ചേക്കേറാൻ വേണ്ടിയാണ് മെഡിക്കൽ പൂർത്തിയാക്കിയത് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ മെഡിക്കൽ പൂർത്തിയാക്കി എന്ന വിവരം ക്ലബോ താരമോ ഏജന്റോ സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച വൈകുന്നേരമാണ് ബെയ്ൽ മെഡിക്കൽ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ വന്നത്.
Gareth Bale completes medical ahead of Tottenham move: #Vamos #RealMadridhttps://t.co/ngPUujLZJo
— AS English (@English_AS) September 16, 2020
ബെയ്ലിനെ ക്ലബ്ബിൽ എത്തിക്കാൻ താല്പര്യമുണ്ട് എന്ന് പരിശീലകൻ ഹോസെ മൊറീഞ്ഞോ പരോക്ഷമായി പ്രസ്താവിച്ചിരുന്നു. മുമ്പ് താൻ റയൽ മാഡ്രിഡിൽ ആയ കാലത്ത് ബെയ്ലിനെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഒരു സീസണിൽ മുപ്പതു മില്യൺ യുറോയാണ് റയൽ മാഡ്രിഡ് താരത്തിന് നൽകുന്നത്. ബെയ്ൽ ടീം വിടുകയാണെങ്കിൽ അതിന്റെ പകുതി നൽകാമെന്ന് റയൽ മാഡ്രിഡ് സമ്മതിച്ചിട്ടുണ്ട്. ബാക്കിയുള്ള പകുതി നൽകിയാൽ മതി എന്നുള്ളതാണ് ടോട്ടൻഹാമിന് ആശ്വാസം പകരുന്നത്. ബെയ്ലിനെ ലോണിൽ എത്തിക്കാനാണ് ടോട്ടൻഹാം ശ്രമിക്കുന്നത്. എന്നാൽ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരെസിന് താരത്തെ ലോണിൽ അയക്കാൻ താല്പര്യമില്ല. മറിച്ച് സ്ഥിരമായി ഏതെങ്കിലും ഒരു ടീമിന് കൈമാറാനാണ് റയൽ ആഗ്രഹിക്കുന്നത്. നിലവിൽ 2022 വരെ താരത്തിന് റയലുമായി കരാർ ഉണ്ട്. പക്ഷെ താരത്തിന്റെ ഭീമൻ സാലറിയാണ് മറ്റേതെങ്കിലും ക്ലബ് താരത്തെ വാങ്ങാൻ മടിച്ചു നിൽക്കുന്നതിന്റെ പ്രധാനകാരണം.
Tottenham are now close to agreeing a deal to sign Gareth Bale on loan from Real Madrid, with Spurs to pay around £20m in wages and loan fees
— Sky Sports News (@SkySportsNews) September 16, 2020