കൊളംബിയൻ സൂപ്പർ താരത്തെ സ്വന്തമാക്കി ലിവർപൂൾ!

ജനുവരി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് നാമിപ്പോൾ ഉള്ളത്. ഒരുപിടി ട്രാൻസ്ഫറുകൾ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു.ഇപ്പോഴിതാ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളും ഒരു സൂപ്പർ താരത്തെ സ്വന്തമാക്കിയിട്ടുണ്ട്.പോർട്ടോയുടെ കൊളംബിയൻ മുന്നേറ്റനിര താരം ലൂയിസ് ഡിയാസിനെയാണ് ലിവർപൂൾ റാഞ്ചിയിട്ടുള്ളത്. ഇക്കാര്യം ലിവർപൂൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ താരം ലിവർപൂളിലേക്ക് തന്നെയാണ് എന്നുള്ളത് ഫാബ്രിസിയോ റൊമാനോയും ഗോൾ ഡോട്ട് കോമുമൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പോർട്ടോയും ലിവർപൂളും തമ്മിൽ താരത്തിന്റെ കാര്യത്തിൽ കരാറിൽ എത്തിയിട്ടുണ്ട്.എത്രയും വേഗത്തിൽ പേപ്പർ വർക്കുകൾ പൂർത്തിയാക്കി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലിവർപൂൾ ഉള്ളത്.ലിവർപൂളുമായുള്ള പേഴ്സണൽ ടെംസും താരം അംഗീകരിച്ചിട്ടുണ്ട്.അഞ്ചര വർഷത്തെ കരാറിലായിരിക്കും ലൂയിസ് ഡിയാസ് ഒപ്പുവെയ്ക്കുക.45 മില്യൺ യുറോയായിരിക്കും താരത്തിന് വേണ്ടി ലിവർപൂൾ ചിലവഴിക്കുക.

വിങ്ങറായിട്ടാണ് ഡിയാസ് കളിക്കാറുള്ളത്.ഈ ചാമ്പ്യൻസ് ലീഗിൽ രണ്ടുതവണ ലിവർപൂളിനനെതിരെ ഡിയാസ് കളിച്ചിട്ടുണ്ട്.ഈ സീസണിലെ പോർച്ചുഗീസ് ലീഗിൽ 18 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.നിലവിൽ കൊളംബിയൻ ദേശീയ ടീമിനൊപ്പമാണ് ഡിയാസ് ഉള്ളത്.

സലാ,ഫിർമിനോ,മാനെ,ജോട്ട എന്നീ മുന്നേറ്റനിര താരങ്ങളുടെ ഇടയിലേക്കാണ് ഡിയാസിന്റെ വരവ്.അത്കൊണ്ട് തന്നെ താരം സ്ഥാനത്തിന് വേണ്ടി പോരാടേണ്ടി വരും.പക്ഷെ ലിവർപൂൾ മുന്നേറ്റ നിരയുടെ കരുത്ത് വർദ്ധിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.അതേസമയം ഡിവോക്ക് ഒറിഗി,മിനാമിനോ എന്നിവർ ലിവർപൂൾ വിടാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!