അലക്സ്‌ ടെല്ലസിനെ ക്ലബിലെത്തിക്കാൻ യുണൈറ്റഡ്, ട്രാൻസ്ഫർ വാർത്തകളോട് പ്രതികരിച്ച് താരം !

പോർട്ടോയുടെ ബ്രസീലിയൻ സൂപ്പർ താരം അലക്സ് ടെല്ലസിന് പിന്നാലെയാണ് കുറച്ചു നാളായിട്ട് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു ഫുൾബാക്കിനെ നിർബന്ധമായും ടീമിൽ എത്തിക്കണമെന്നാണ് പരിശീലകൻ സോൾഷ്യാറുടെ നിലപാട്. ലുക്ക് ഷോയുടെ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരു താരത്തെയാണ് യുണൈറ്റഡ് തപ്പുന്നത്. നോക്കിവെച്ചിരുന്ന റയൽ മാഡ്രിഡ്‌ താരം സെർജി റെഗിലോണിനെ ടോട്ടൻഹാം റാഞ്ചിയിരുന്നു. ഇതിനെ തുടർന്നാണ് ഈ ബ്രസീലിയൻ താരത്തിലേക്ക് യുണൈറ്റഡിന്റെ ശ്രദ്ധ തിരിഞ്ഞത്. തുടർന്ന് പോർട്ടോയുമായി യുണൈറ്റഡ് സംസാരിച്ചിരുന്നു. എന്നാൽ യൂണൈറ്റഡിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. 40 മില്യൺ യുറോ റിലീസ് ക്ലോസ് ഉള്ള താരത്തിന് വേണ്ടി 15 മില്യൺ യുറോയാണ് യുണൈറ്റഡ് നൽകാൻ തയ്യാറായിരിക്കുന്നത് എന്നാണ് ടെലെഗ്രാഫ് പറയുന്നത്. എന്നാൽ പോർട്ടോ ഇതിന് വഴങ്ങുന്ന ലക്ഷണമില്ല. അത്കൊണ്ട് തന്നെ ഇപ്പോഴും വിലപേശലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. താരത്തെ ലഭിച്ചില്ലെങ്കിൽ അർജന്റീന താരം നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ടീമിൽ എത്തിക്കാനും യുണൈറ്റഡ് പദ്ധതിയിട്ടിട്ടുണ്ട്.

അതേ സമയം ഈ ട്രാൻസ്ഫർ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അലക്സ് ടെല്ലസ്. ഓൾഡ് ട്രഫോർഡിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടി ഇങ്ങനെയാണ്. ” ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ശ്രദ്ദിക്കേണ്ട ഒരു താരമാണ് ഞാൻ. ആളുകൾക്ക് അവർ എന്താണോ ആഗ്രഹിക്കുന്നത് അതവർ വിശ്വസിക്കുന്നു, അക്കാര്യം മാധ്യമങ്ങൾ അവർക്ക് നൽകുകയും വിശ്വസിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. പക്ഷെ എനിക്ക് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ എന്റെ ജോലിയിൽ ശ്രദ്ധ പുലർത്തുക എന്നുള്ളതാണ്. എന്റെ സഹതാരങ്ങൾക്കൊപ്പം എനിക്ക് ഒരുപാട് ചെയ്യാനുണ്ട് എന്ന് നിങ്ങൾക്ക് അറിയാം. എന്തൊക്കെ സംഭവിച്ചാലും നിലവിൽ ഞാൻ ഇവിടെയാണ് കളിക്കുന്നത്. അത്കൊണ്ട് തന്നെ എന്റെ ശ്രദ്ധ മുഴുവനും ഈ ക്ലബ്ബിലാണ് ” ടെല്ലസ് സ്പോർട്ട് ടിവിയോട് പറഞ്ഞു. പോർട്ടോക്കൊപ്പം അഞ്ച് സീസണുകൾ ചിലവഴിച്ച താരമാണ് ടെല്ലസ്. ഇരുന്നൂറ് മത്സരത്തിനടുത്ത് കളിച്ച ഈ ഡിഫൻഡർ 26 ഗോളുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *