175 മില്യൺ വേണം: പോർച്ചുഗീസ് താരത്തെക്കുറിച്ച് ക്ലബ് CEO
Ac മിലാന്റെ പോർച്ചുഗീസ് സൂപ്പർ താരമായ റഫയേൽ ലിയാവോ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുമെന്ന റൂമറുകൾ സജീവമാണ്.അദ്ദേഹത്തെ സ്വന്തമാക്കാൻ പല വമ്പൻ ക്ലബ്ബുകൾക്കും താല്പര്യമുണ്ട്. പ്രത്യേകിച്ച് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ലക്ഷ്യം വെക്കുന്ന താരം കൂടിയാണ് ലിയാവോ. അവരുടെ സൂപ്പർ താരമായ എംബപ്പേ ക്ലബ്ബ് വിടുകയാണ്. ആ സ്ഥാനത്തേക്കാണ് ലിയാവോയെ പരിഗണിക്കുന്നത്.
മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്കും താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട്. എന്നാൽ Ac മിലാന്റെ CEO ആയ ജോർജിയോ ഫർലാനി ഇക്കാര്യത്തിൽ ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. 175 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ലിയാവോ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നില്ല എന്നും CEO പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴⚫️🇵🇹 AC Milan CEO Furlani: "Rafael Leao's contract has €175m release clause included".
— Fabrizio Romano (@FabrizioRomano) March 29, 2024
"But even before that, I can confirm that Rafa's desire is to stay and continue at AC Milan", told Gazzetta. pic.twitter.com/11wmhKcweN
“റഫയേൽ ലിയാവോയുടെ റിലീസ് ക്ലോസ് 175 മില്യൺ യുറോയാണ്. എന്നാൽ ഇതിനൊക്കെ പുറമേ അദ്ദേഹം മിലാനിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.ഇവിടെ അദ്ദേഹം വളരെയധികം കംഫർട്ടബിൾ ആണ്.അദ്ദേഹത്തിന് ക്ലബ് വിടണമെങ്കിൽ അദ്ദേഹമാണ് ആദ്യം ഞങ്ങളോട് ചോദിക്കേണ്ടത്.പക്ഷേ അദ്ദേഹം ഇവിടെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഒരുപാട് കാലം അദ്ദേഹം ഇവിടെ ഉണ്ടാകും ” ഇതാണ് AC മിലാൻ CEO പറഞ്ഞിട്ടുള്ളത്.
ഏതായാലും താരത്തിനു വേണ്ടി വലിയ ശ്രമങ്ങൾ പിഎസ്ജി നടത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഈ സീസണിൽ അസാധാരണമായ പ്രകടനമൊന്നും പുറത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.25 ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും 7 അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്.എന്നാൽ കഴിഞ്ഞ സീസണിൽ 15 ഗോളുകളും എട്ട് അസിസ്റ്റുകളും അദ്ദേഹം ലീഗിൽ സ്വന്തമാക്കിയിരുന്നു.