വേണ്ടത് ഒരു ജയം, ഇന്റർമിലാൻ കിരീടത്തിലേക്ക്!

അങ്ങനെ ഇന്റർമിലാന്റെ ഒമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി തങ്ങൾക്ക് ലഭിക്കാത്ത സിരി എ കിരീടം ഇത്തവണ സ്വന്തമാക്കാൻ ഇന്ററിന് വേണ്ടത് ഒരു ജയവും എതിരാളിയുടെ ഒരു സമനിലയും.അടുത്ത ക്രോട്ടോണക്കെതിരെയുള്ള മത്സരത്തിൽ ജയം നേടുകയും രണ്ടാം സ്ഥാനക്കാരായ അറ്റലാന്റ സാസുവോളോയോട് വിജയിക്കാതിരിക്കുകയും ചെയ്താൽ കിരീടം ഇന്ററിന്റെ ഷെൽഫിലെത്തും.ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 9:30-നാണ് ഇന്റർമിലാൻ ക്രോട്ടോണyയെ നേരിടുന്നത്. ഈ മത്സരത്തിൽ ഇന്ററിന് വിജയിക്കേണ്ടതുണ്ട്. എന്നിരുന്നാലും അവർ ഞായറാഴ്ച്ച നടക്കുന്ന അറ്റലാന്റയുടെ മത്സരഫലത്തിനായി കാത്തിരിക്കണം. ഇന്ത്യൻ സമയം വൈകീട്ട് 6:30-നാണ് ഈ മത്സരം അരങ്ങേറുക. ഇതിൽ അറ്റലാന്റക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാല് മത്സരങ്ങൾക്ക് മുന്നേ തന്നെ ഇന്റർമിലാൻ കിരീടം ചൂടും.

നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ഇന്ററിന്റെ സമ്പാദ്യം 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണ്.രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റക്ക് 68 പോയിന്റാണ് ഉള്ളത്.പിന്നീട് വരുന്ന നാപോളി, യുവന്റസ്,മിലാൻ എന്നിവർക്ക് 66 പോയിന്റാണ് ഉള്ളത്.ഏതായാലും ഇവരെ സംബന്ധിച്ച് ഇന്റർമിലാൻ ബഹുദൂരം മുന്നിലാണ്. അതിനാൽ തന്നെ ഇത്തവണത്തെ കിരീടം ഇന്റർ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അത് നാല് മത്സരങ്ങൾക്ക് മുന്നേയുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം നിലവിൽ ചാമ്പ്യൻമാരായ യുവന്റസ് ആദ്യനാലിനുള്ളിൽ ഫിനിഷ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സീസണിന്റെ തുടക്കത്തിൽ കുറേ കാലം ഒന്നാം സ്ഥാനത്തിരുന്ന എസി മിലാനും ഇപ്പോൾ ആദ്യനാലിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്. അതേസമയം കഴിഞ്ഞ ഒമ്പത് വർഷമായി നേടിയിരുന്ന സിരി എ കിരീടം നഷ്ടപ്പെടുന്നതോടെ പിർലോയുടെ സ്ഥാനം തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!