സിരി എയിൽ അഞ്ചാമത്തെ മത്സരവും ദിബാലക്ക് നഷ്ടമാവുന്നു !
ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ യുവന്റസ് പാർമയെ നേരിടാനൊരുങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് പാർമയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡ് ഇന്നലെ പരിശീലകൻ ആൻഡ്രിയ പിർലോ പുറത്ത് വിട്ടിരുന്നു. ഇതിലെ ശ്രദ്ദേയമായ കാര്യം സൂപ്പർ താരം പൌലോ ദിബാലയുടെ അഭാവമാണ്. ഈ സിരി എ സീസണിലെ അഞ്ചാമത്തെ മത്സരമാണ് ദിബാലക്ക് നഷ്ടമാവുന്നത്. മസിൽ ഇഞ്ചുറി മൂലമാണ് ഇന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും ദിബാലയെ പിർലോ തഴഞ്ഞത്. ഇരുപത്തിയേഴുകാരനായ താരത്തിന് ഇന്നലെ നടന്ന പരിശീലനത്തിനിടെയാണ് പരിക്കേറ്റത്.
#Juventus forward Paulo Dybala misses his fifth game in #SerieA this term when the Old Lady play #Parma on Saturday. https://t.co/6cV2pEB858#Bianconeri #ParmaJuve #ParmaJuventus #SerieATIM pic.twitter.com/qp3oN1GUzy
— footballitalia (@footballitalia) December 18, 2020
ഈ സിരി എയിൽ ആദ്യ നാലു മത്സരങ്ങളും കളിക്കാൻ ദിബാലക്ക് സാധിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങൾ പരിക്ക് മൂലമാണ് നഷ്ടമായതെങ്കിൽ പിന്നീടുള്ള രണ്ട് മത്സരങ്ങൾ പിർലോ പുറത്തിരുത്തുകയായിരുന്നു. ഒക്ടോബർ 25-ന് ഹെല്ലസ് വെറോണക്കെതിരെ നടന്ന മത്സരത്തിലാണ് ദിബാല ഈ സീസണിലെ ആദ്യ സിരി എ മത്സരം കളിച്ചത്. ഡൈനാമോ കീവിനെതിരെയാണ് ദിബാല ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചത്. ആറു മത്സരങ്ങളിൽ അഞ്ചേണ്ണത്തിലും ദിബാല കളിച്ചു. അതേസമയം കഴിഞ്ഞ അറ്റലാന്റക്കെതിരെ നടന്ന മത്സരത്തിൽ ദിബാല പകരക്കാരന്റെ രൂപത്തിലാണ് ഇറങ്ങിയത്. കേവലം ആറു മിനുട്ടുകൾ മാത്രമാണ് ദിബാല കളിച്ചത്. ഈ സീസണിൽ താരത്തിന് ഫോം കണ്ടെത്താനുമായിട്ടില്ല.
💬 Paulo Dybala: “Quiero ganar la Champions con la Juventus”https://t.co/eozVYMlYjd
— Mundo Deportivo (@mundodeportivo) December 18, 2020