റേസിസം,ഫിഫ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇൻഫാന്റിനോ!

കഴിഞ്ഞ എസി മിലാനും ഉഡിനീസിയും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു മിലാന്റെ ഫ്രഞ്ച് ഗോൾകീപ്പറായ മൈക്ക് മൈഗ്നന് വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നത്. തുടർന്ന് മത്സരത്തിനിടയിൽ അദ്ദേഹം കളിക്കളത്തിൽ നിന്നും കയറിപ്പോവുകയായിരുന്നു. പിന്നീട് കുറച്ച് സമയത്തിനുശേഷം അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഫുട്ബോൾ ലോകത്ത് വലിയ വിവാദമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.കിലിയൻ എംബപ്പേ ഉൾപ്പെടെയുള്ളവർ മൈഗ്നന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

ഏതായാലും ഈ വിഷയത്തിൽ ഫിഫ പ്രസിഡണ്ട് ആയ ജിയാനി ഇൻഫാന്റിനോ തന്റെ നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.അതായത് ഏതെങ്കിലും ടീമിന്റെ ആരാധകർ വംശീയമായ അധിക്ഷേപങ്ങൾ നടത്തിക്കഴിഞ്ഞാൽ ആ ടീമുകൾ ഓട്ടോമാറ്റിക്കായി മത്സരം നഷ്ടപ്പെടുത്താൻ നിർബന്ധിതരായിരിക്കണമെന്നാണ് ഫിഫ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.Ac മിലാൻ ഗോൾകീപ്പർക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.ഇൻഫാന്റിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഏതെങ്കിലും ടീമിന്റെ ആരാധകർ സംശയമായ അധിക്ഷേപം നടത്തി കഴിഞ്ഞാൽ ആ ടീം മത്സരം ഓട്ടോമാറ്റിക്കായി നഷ്ടപ്പെടുത്താൻ നിർബന്ധിതരായിരിക്കേണ്ടിവരും. സ്റ്റേഡിയം ബാനുകൾ നൽകണം, മാത്രമല്ല ക്രിമിനൽ പ്രോസിക്യൂഷൻസ് തുടരുകയും വേണം. ഫിഫയും ഫുട്ബോളും എല്ലാ രീതിയിലും ഇരക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.ഫുട്ബോളിൽ വിവേചനങ്ങൾക്ക് സ്ഥാനമില്ല. റേസിസം ഒരിക്കലും അംഗീകരിക്കാനാവാത്ത ഒന്നാണ്, ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് ” ഇതാണ് ഫിഫ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇറ്റലിയിലും വലിയ രൂപത്തിലുള്ള റേസിസം തുടരുകയാണ്. സ്പെയിനിൽ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് നിരന്തരം വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വരുന്നുണ്ട്. കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിനു മുന്നേ തന്നെ അത്ലറ്റിക്കോ ആരാധകർ താരത്തെ വംശീയമായി അധിക്ഷേപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *