സൗദിയിൽ നിന്നും മോഹിപ്പിക്കുന്ന ഓഫറുകൾ, എന്നാൽ ഡി ബ്രൂയിനക്ക് മറ്റൊരു പ്ലാൻ!

മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് 2025 ലാണ് അവസാനിക്കുക. ഈ കരാറിന്റെ കാര്യത്തിൽ ഇതുവരെ ഇരുവരും തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് വലിയ താല്പര്യമുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യ ലക്ഷ്യം വെച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് കെവിൻ ഡി ബ്രൂയിന.

മോഹിപ്പിക്കുന്ന ഓഫറുകൾ ഇതിനോടകം തന്നെ സൗദി ഡി ബ്രൂയിനക്ക് വാഗ്ദാനം ചെയ്തു കഴിഞ്ഞുവെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ആഴ്ചയ്ക്ക് ഒരു മില്യൺ പൗണ്ട് വേതനം നൽകാമെന്ന് സൗദി അറേബ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാൽ കെവിൻ ഡി ബ്രൂയിന സൗദിയിലേക്ക് പോകാനുള്ള സാധ്യതകൾ ഇപ്പോൾ കുറഞ്ഞു വരികയാണ്.അത്തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്.

അതായത് മാഞ്ചസ്റ്റർ സിറ്റി ഡി ബ്രൂയിനയുടെ കോൺട്രാക്ട് പുതുക്കാൻ ആഗ്രഹിക്കുന്നുണ്ട്. 2026 വരെ അദ്ദേഹത്തിന്റെ കരാർ നീട്ടാനാണ് സിറ്റി ആഗ്രഹിക്കുന്നത്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഇദ്ദേഹത്തിന്റെ കരാർ പുതുക്കാൻ സിറ്റി താൽപര്യപ്പെടുന്നില്ല എന്ന വാർത്ത നേരത്തെ ഉണ്ടായിരുന്നു.പക്ഷേ സിറ്റിക്ക് താരത്തെ നിലനിർത്താൻ തന്നെയാണ് താല്പര്യം.പക്ഷേ ദീർഘകാലത്തേക്കുള്ള ഒരു ഓഫർ നൽകാൻ സിറ്റി ഒരുക്കമല്ല. പരിക്ക് തന്നെയാണ് പ്രശ്നം.

ഡി ബ്രൂയിനക്കും ക്ലബ്ബിൽ തുടരാൻ തന്നെയാണ് താല്പര്യം എന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അദ്ദേഹം മാഞ്ചസ്റ്ററിൽ കുടുംബവുമൊത്ത് സന്തോഷവാനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കരാർ പുതുക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.ഇത് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.ഡി ബ്രൂയിനയെ കൂടാതെ മുഹമ്മദ് സലായ കൂടി വരുന്ന സമ്മറിൽ ലീഗിലേക്ക് എത്തിക്കാൻ സൗദി അറേബ്യക്ക് പദ്ധതികൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!