യുവന്റസ് നിലനിർത്തുക അഞ്ച് താരങ്ങളെ മാത്രം, ക്രിസ്റ്റ്യാനോയുൾപ്പടെയുള്ളവർ പുറത്തേക്ക്?

ഈ സീസണിൽ മോശം പ്രകടനമാണ് താരതമ്യേന യുവന്റസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പുറത്തായ അവർ സിരി എയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ററുമായി പത്ത് പോയിന്റിന്റെ അകലത്തിലാണ്. ഇനിയുള്ള മത്സരങ്ങളിൽ കാലിടറിയാൽ കഴിഞ്ഞ 9 വർഷം കൈവശം വെച്ചിരുന്ന കിരീടവും കൈവിട്ടു പോവും. ഏതായാലും ഈയൊരു സാഹചര്യത്തിൽ നിർണായകമായ ഒരു വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്ട്. അഞ്ച് താരങ്ങൾ ഒഴികെയുള്ള എല്ലാവരെയും ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ യുവന്റസ് വിൽക്കാൻ ശ്രമിച്ചേക്കുമെന്നാണ് ഇവരുടെ അവകാശവാദം. ക്രിസ്റ്റ്യാനോ റൊണാൾഡോയുൾപ്പെടുന്ന താരങ്ങളെ യുവന്റസ് വിൽക്കാൻ ആലോചിക്കുന്നുണ്ട് എന്നാണ് ഇവരുടെ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നത്.

ഫെഡറിക്കോ കിയേസ, കുലുസെവ്സ്ക്കി,മത്യാസ് ഡിലൈറ്റ്,ആർതർ, ഡാനിലോ എന്നീ താരങ്ങളെയാണ് യുവന്റസ് നിലനിർത്താൻ ഉദ്ദേശിക്കുന്നത്.ചില്ലിനിയും ബുഫണുമൊക്കെ ക്ലബ് വിടുമെന്നും ഇവർ പ്രതിപാധിക്കുന്നുണ്ട്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാലറിയാണ് യുവന്റസിന് പ്രശ്നമാവുന്നത്.30 മില്യൺ യൂറോയാണ് സാലറി.അത്കൊണ്ട് തന്നെ ഇത് താങ്ങാൻ കഴിയാത്ത ഒരവസ്ഥ വന്നാൽ റൊണാൾഡോയെ യുവന്റസ് കയ്യൊഴിഞ്ഞേക്കും.2022-ൽ കരാർ അവസാനിക്കുന്ന ദിബാലയും ടീം വിടുമെന്നാണ് സൂചന.താരം യുവന്റസിൽ അസംതൃപ്തനാണ് എന്ന വാർത്തകൾ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *