യുവന്റസിൽ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ റെക്കോർഡുകൾ ഇവയൊക്കെ!

2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽ നിന്നും യുവന്റസിലെത്തിയത്. തുടർന്ന് യുവന്റസിനൊപ്പം ഒരുപിടി കിരീടങ്ങൾ നേടാൻ താരത്തിന് സാധിച്ചിരുന്നു.2 സിരി എ കിരീടങ്ങൾ,2 സൂപ്പർ കോപ്പ ഇറ്റാലിയാന,ഒരു കോപ്പ ഇറ്റാലിയാന,രണ്ട് സിരി എ പ്ലയെർ ഓഫ് ദി ഇയർ എന്നിവയൊക്കെ റൊണാൾഡോ കരസ്ഥമാക്കിയ നേട്ടങ്ങളാണ്.തുടർന്ന് താരം ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിട്ട് കൊണ്ട് പഴയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരുന്നു. യുവന്റസിലെ ഈ മൂന്ന് വർഷക്കാലയളവിൽ റൊണാൾഡോ സ്വന്തമാക്കിയ ചില റെക്കോർഡുകൾ നമുക്കൊന്ന് പരിശോധിക്കാം.

1-സിരി എയിൽ വേഗത്തിൽ 50 ഗോളുകൾ പൂർത്തിയാക്കിയ താരം.

കേവലം 61 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 50 സിരി എ ഗോളുകൾ പൂർത്തിയാക്കിയത്.

2-ഒരു സീസണിൽ യുവന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ.

2019/20 സീസണിൽ 37 ഗോളുകൾ നേടിക്കൊണ്ടാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.

3- ഒരു സീസണിൽ യുവന്റസിന് വേണ്ടി ഏറ്റവും കൂടുതൽ സിരി എ ഗോളുകൾ.

2019/20 സീസണിൽ 31 ഗോളുകളാണ് താരം സിരി എയിൽ നേടിയത്.

4-സിരി എയിൽ വേഗത്തിൽ 100 ഗോളുകൾ നേടിയ താരം.

131 മത്സരങ്ങളിലാണ് റൊണാൾഡോ 100 സിരി എ ഗോളുകൾ പൂർത്തിയാക്കിയത്.

5-തുടർച്ചയായ സിരി എ മത്സരങ്ങളിൽ ഗോളുകൾ നേടിയ താരം.

11 സിരി എ മത്സരങ്ങളിൽ തുടർച്ചയായി ഗോളുകൾ നേടാൻ സാധിച്ച താരമാണ് റൊണാൾഡോ.ക്വാഗ്ലിയാറല്ല, ബാറ്റിസ്റ്റൂട്ട എന്നിവർക്കൊപ്പമാണ് റൊണാൾഡോ ഈ നേട്ടം പങ്കിടുന്നത്.16 ഗോളുകളാണ് റൊണാൾഡോ ഈ മത്സരങ്ങളിൽ നിന്നും സ്വന്തമാക്കിയത്.

ഏതായാലും ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ സിരി എയിൽ കരസ്ഥമാക്കാൻ റൊണാൾഡോക്ക് സാധിച്ചു എന്നുള്ളതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *