മറ്റു സ്‌ട്രൈക്കർമാരിൽ നിന്ന് ക്രിസ്റ്റ്യാനോയെ വ്യത്യസ്ഥനാക്കുന്നതെന്ത്? വിലയിരുത്തി യുവന്റസ് ഇതിഹാസം!

ഒരിടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. യുണൈറ്റഡിനായി രണ്ട് മത്സരങ്ങൾ കളിച്ച താരം ഇതിനോടകം തന്നെ മൂന്ന് ഗോളുകൾ നേടിക്കഴിഞ്ഞു.കഴിഞ്ഞ സിരി എയിൽ യുവന്റസിനായി 29 ഗോളുകൾ നേടിയ താരം യുണൈറ്റഡിന് മുതൽകൂട്ടാവുമെന്ന് തന്നെയാണ് ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും തെളിയുന്നത്. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറ്റു സ്‌ട്രൈക്കർമാരിൽ നിന്നും വ്യത്യസ്ഥനാക്കുന്ന കാര്യങ്ങളിപ്പോൾ മുൻ യുവന്റസ് ഇതിഹാസമായ ഡെൽ പിയറോ വിശദീകരിച്ചിട്ടുണ്ട്.റൊണാൾഡോയുടെ ഷോട്ടുകൾ എപ്പോഴും ലക്ഷ്യത്തിലേക്ക് തന്നെയായിരിക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ സ്കൈ സ്പോർട്ട് ഇറ്റാലിയ പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോയുടെ നീക്കങ്ങളും ചലനങ്ങളും പെർഫെക്ട് ആണ്.അദ്ദേഹത്തിന്റെ വേഗത അദ്ദേഹം പലപ്പോഴും മുതലെടുക്കും. അത്കൊണ്ട് തന്നെ ഡിഫൻഡർമാർ എപ്പോഴും അദ്ദേഹത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.അദ്ദേഹത്തിന്റെ ഷോട്ടുകൾ എപ്പോഴും ടാർഗെറ്റിലേക്ക് തന്നെയായിരിക്കും.അതാണ് മറ്റുള്ള സ്‌ട്രൈക്കർമാരിൽ നിന്നും ക്രിസ്റ്റ്യാനോയെ വ്യത്യസ്ഥനാക്കുന്നത്.ചില സമയത്ത് അദ്ദേഹത്തിന് ഭാഗ്യവും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ന്യൂകാസിലിനെതിരെ നമ്മൾ അത് കണ്ടതാണ്.പക്ഷേ റൊണാൾഡോ എപ്പോഴും ലക്ഷ്യത്തിലേക്കാണ് ഷോട്ട് എടുക്കാറുള്ളത്. അത് വലിയ ക്രൂഷ്യലായിട്ടുള്ള കാര്യമാണ്.കഴിഞ്ഞ വിയ്യാറയൽ vs അറ്റലാന്റ മത്സരം ഞാൻ കണ്ടിരുന്നു.ആ മത്സരത്തിലെ സ്ട്രൈക്കർമാരുടെ ഷോട്ടുകൾ പലപ്പോഴും ഓഫ്‌ ദി ടാർഗെറ്റ് ആയിരുന്നു.പക്ഷേ ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ വളരെ അപൂർവമായിട്ടേ ഓഫ് ദി ടാർഗറ്റ് ഷോട്ടുകൾ സംഭവിക്കാറുള്ളൂ ” ഇതാണ് ക്രിസ്റ്റ്യാനോയെ കുറിച്ച് ഡെൽ പിയറോ പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോയുടെ അഭാവം യുവന്റസിന് തിരിച്ചടി തന്നെയാണ് എന്നാണ് ഡെൽ പിയറോ ഈയൊരു വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!