നാല് തവണ ഒരു ഗോളിന് പരാജയപ്പെടുന്നതിനേക്കാൾ നല്ലത് ഒരുതവണ നാലു ഗോളിന് പരാജയപ്പെടുന്നതാണ് : വമ്പൻ തോൽവിക്ക് ശേഷം മൊറിഞ്ഞോ പറഞ്ഞത്!

കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റോമക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റോമയെ ഉഡിനസ് പരാജയപ്പെടുത്തിയത്. പരിശീലകനായ മൊറിഞ്ഞോ തന്റെ കരിയറിൽ ഇത് ആദ്യമായാണ് ഇത്രയും വലിയ തോൽവി സിരി എയിൽ നേരിടേണ്ടി വരുന്നത്.

എന്നാൽ ഈ കനത്ത തോൽവിയോട് വളരെ പോസിറ്റീവായി കൊണ്ടാണ് മൊറിഞ്ഞോ പ്രതികരിച്ചിട്ടുള്ളത്.അതായത് നാലു മത്സരങ്ങളിൽ ഒരു ഗോളിന് പരാജയപ്പെടുന്നതിനേക്കാൾ നല്ലത് ഒരു മത്സരത്തിൽ നാലു ഗോളിന് പരാജയപ്പെടുന്നതാണ് എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ തോൽവിക്കുള്ള എന്റെ വിശദീകരണം എന്തെന്നാൽ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു എന്നുള്ളതാണ്. ഇത്തരത്തിലുള്ള മത്സരങ്ങൾ എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയുന്ന ബുദ്ധിമുട്ടേറിയ എതിരാളികളെയായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.പക്ഷേ ഒരു ഗോളിന് നാല് മത്സരങ്ങൾ പരാജയപ്പെടുന്നതിനേക്കാൾ എന്നെ സംബന്ധിച്ചിടത്തോളം നല്ലത് ഒരു മത്സരത്തിൽ 4 ഗോളിന് പരാജയപ്പെടുന്നത് തന്നെയാണ്.ഈ തോൽവി അംഗീകരിക്കാൻ ഞങ്ങൾക്കും ആരാധകർക്കും ബുദ്ധിമുട്ടുണ്ട്. പക്ഷേ ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്.നമ്മൾ അടുത്ത മത്സരത്തിനാണ് ഇനി പ്രാധാന്യം നൽകേണ്ടത് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലെ ആദ്യ തോൽവിയാണ് ഇപ്പോൾ റോമ വഴങ്ങിയിട്ടുള്ളത്. നിലവിൽ പോയിന്റ് ടേബിളിൽ റോമാ അഞ്ചാം സ്ഥാനത്താണ്.മുമ്പ് മൊറിഞ്ഞോ നാലോ അതിൽ കൂടുതലോ ഗോളുകൾ വഴങ്ങിയിട്ടുള്ളത് റയലിനെ പരിശീലിപ്പിക്കുന്ന കാലത്ത് ബാഴ്സക്കെതിരെയും യുണൈറ്റഡിനെ പരിശീലിപ്പിച്ചിരുന്ന സമയത്ത് ചെൽസിക്കെതിരെയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!