ഡിബാല യുവന്റസ് വിടുന്നു? നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പൻമാർ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൌലോ ഡിബാലയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നിരന്തരം യുവന്റസ് നടത്തിയിരുന്നു. പലപ്പോഴും കരാർ പുതുക്കുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല.

എന്നാലിപ്പോൾ പൌലോ ഡിബാല മറിച്ചൊരു തീരുമാനം എടുത്തു കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്കു വരുന്നത്.അതായത് യുവന്റസ് വിടാൻ ഡിബാല തീരുമാനിച്ചു കഴിഞ്ഞു എന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതായത് യുവന്റസിന്റെ പുതിയ ഓഫറിന് ദിബാലയെ കൺവിൻസ് ചെയ്യിക്കാൻ സാധിച്ചിട്ടില്ല.ഇതോടെയാണ് താരം ക്ലബ്ബ് വിടാൻ ആലോചിച്ചത്. നിലവിൽ ഇറ്റലിക്ക് പുറത്തുള്ള മറ്റേത് ക്ലബ്ബുമായും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനുള്ള അവസരവും ഡിബാലക്കുണ്ട്.

മുമ്പ് ഡിബാലക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയ ക്ലബ്ബുകളായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമും.ഈ രണ്ട് ക്ലബുകളും ഇപ്പോൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നുണ്ട്.കവാനി, മാർഷ്യൽ എന്നിവരെ നഷ്ടപ്പെടുകയാണെങ്കിൽ ആ സ്ഥാനത്തേക്കാണ് ഡിബാലയെ ഇപ്പോൾ യുണൈറ്റഡ് പരിഗണിക്കുന്നത്. അതേസമയം 2019-ൽ ഡിബാലയെ സ്വന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ് സ്പർസ്.

ഈ സീസണിൽ 20 മത്സരങ്ങളാണ് ആകെ ഡിബാല കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 9 ഗോളുകളും 4 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. പരിക്കിൽ നിന്നും മുക്തനായ ഡിബാല ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനകളാണ് ഈ കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *