ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്കോ? റൂമറുകൾ സജീവം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ യൂറോ കപ്പിൽ പോർച്ചുഗല്ലിന് വേണ്ടി ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ താരം നിരവധി റെക്കോർഡുകളായിരുന്നു സ്വന്തം പേരിലേക്ക് എഴുതിചേർത്തത്. എന്നാൽ താരത്തിന്റെ ക്ലബ് ഫുട്ബോളിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഈ സമ്മർ ട്രാൻസ്ഫറിൽ താരം യുവന്റസ് വിടുമെന്നാണ് റൂമറുകൾ.താരം പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ ഉണ്ട് എന്നാണ് ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്.താരത്തിന്റെ ഏജന്റായ ജോർഗേ മെൻഡസ് ഇത് സംബന്ധിച്ച ചർച്ചകൾ നടത്താൻ വേണ്ടി ദിവസങ്ങൾക്കകം മിലാനിലേക്ക് പറക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
His time in Italy looks to be ending 😳https://t.co/9AuYEZRjCZ
— MARCA in English (@MARCAinENGLISH) June 24, 2021
ക്രിസ്റ്റ്യാനോയുടെ പാർട്ണറായ ജോർജിന റോഡ്രിഗസിന് താരം യുവന്റസിൽ തുടരുന്നതാണ് താല്പര്യം.യുവന്റസിനും ക്രിസ്റ്റ്യാനോയെ നിലനിർത്താൻ താല്പര്യമുണ്ട്.എന്നാൽ താരത്തിന് ഒരു വർഷം നൽകേണ്ട അറുപത് മില്യൺ യൂറോയെന്ന ഭീമമായ സാലറിയാണ് യുവന്റസിന് ഇക്കാര്യത്തിൽ ആശങ്ക നൽകുന്നത്.നിലവിൽ ക്രിസ്റ്റ്യാനോ ചേക്കേറാൻ സാധ്യതയുള്ളത് രണ്ട് ക്ലബുകളിലേക്കാണ്.പിഎസ്ജിയിലേക്കോ അതല്ലെങ്കിൽ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ ചേക്കേറാനാണ് സാധ്യത. അർജന്റൈൻ സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു സ്വാപ് ഡീലിന് പിഎസ്ജി ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും നിലവിൽ റൊണാൾഡോക്ക് യുവന്റസുമായി ഒരു വർഷത്തെ കരാറാണ് അവശേഷിക്കുന്നത്. കരാർ പുതുക്കിയില്ലെങ്കിൽ റൊണാൾഡോക്ക് അടുത്ത സമ്മറിൽ ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാം.