ക്രിസ്റ്റ്യാനോയെ പരിശീലിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് പിർലോ!

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറച്ചുകാലം പരിശീലിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള ഇറ്റാലിയൻ ഇതിഹാസമാണ് ആൻഡ്രിയ പിർലോ.കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 2020 മുതൽ മെയ് 2021 വരെയാണ് ഇദ്ദേഹം റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുള്ളത്. അക്കാലയളവിൽ ഒരു കോപ്പ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കിയിട്ടുണ്ട്.മാത്രമല്ല ഈ പരിശീലകന് കീഴിൽ മികച്ച പ്രകടനം റൊണാൾഡോ പുറത്തെടുക്കുകയും ചെയ്തിരുന്നു.44 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ താരം സ്വന്തമാക്കിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിച്ച അനുഭവങ്ങൾ ഇപ്പോൾ പിർലോ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അതായത് റൊണാൾഡോയുടെ പ്രൊഫഷണലിസത്തെ വാഴ്ത്തിയിരിക്കുകയാണ് ഇദ്ദേഹം. എന്തുകൊണ്ടാണ് റൊണാൾഡോ ലോകത്ത് നമ്പർ വണ്ണായിക്കൊണ്ട് തുടരുന്നത് എന്നതിന്റെ ഉത്തരം അദ്ദേഹത്തിന്റെ ട്രെയിനിങ് കാണുമ്പോൾ നമുക്ക് മനസ്സിലാകും എന്നാണ് പിർലോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലോകത്തിലെ നമ്പർ വൺ താരമായി കൊണ്ട് എങ്ങനെയാണ് റൊണാൾഡോ മാറിയത് എന്നത് അദ്ദേഹത്തിന്റെ പരിശീലനം കാണുമ്പോൾ നമുക്ക് കൃത്യമായി മനസ്സിലാവും.എല്ലാ തരത്തിലും ഒരു പ്രൊഫഷനലിനുള്ള ഉത്തമ ഉദാഹരണമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ക്രിസ്റ്റ്യാനോയുടെ ഭക്ഷണരീതികൾ,അദ്ദേഹത്തിന്റെ ട്രെയിനിങ് രീതികൾ,അദ്ദേഹത്തിന്റെ റിക്കവറി, ഇതെല്ലാം എല്ലാവരും മാതൃകയാക്കേണ്ട ഒന്നാണ് ” ഇതാണ് ക്രിസ്റ്റ്യാനോയെ കുറിച്ച് പിർലോ പറഞ്ഞിട്ടുള്ളത്.

2018ലായിരുന്നു റൊണാൾഡോ യുവന്റസിൽ എത്തിയത്.തുടർന്ന് മൂന്നുവർഷക്കാലം അവിടെ ഉണ്ടായിരുന്ന റൊണാൾഡോ 134 മത്സരങ്ങളാണ് ആകെ അവർക്ക് വേണ്ടി കളിച്ചത്.101 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തിരുന്നു.3 കിരീടങ്ങൾ ക്ലബ്ബിനോടൊപ്പം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കായിരുന്നു ചേക്കേറിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!