സൂപ്പർ താരത്തിന് പരിക്ക്, പിഎസ്ജിക്കെതിരെ ഉണ്ടാവില്ലെന്ന് അറ്റലാന്റ പരിശീലകൻ !

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ പാർമയെ കീഴടക്കാൻ ഒരല്പം ബുദ്ദിമുട്ടിയിരുന്നു അറ്റലാന്റ താരങ്ങൾ. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടെണ്ണം അടിച്ചാണ് അറ്റലാന്റ ജയം നേടിയത്. ഇതിന് പിന്നാലെ തങ്ങളുടെ സുപ്പർ താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ചിരിക്കുകയാണ് അറ്റലാന്റ പരിശീലകൻ. സൂപ്പർ താരമായ ജോസിപ് ഇലിസിച്ചിന്റെ പരിക്കാണ് പരിശീലകൻ ഗാസ്പെറിനി സ്ഥിരീകരിച്ചത്. താരം ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ കളിക്കാൻ സാധ്യതയില്ലെന്നും തങ്ങളെ സംബന്ധിച്ചെടുത്തോളം ഇത് വളരെ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസ്ജിക്ക് എംബാപ്പെയും, യുവന്റസിന് ദിബാലയും, ഇന്ററിന് ലുക്കാക്കുവും എങ്ങനെയാണോ അത്പോലെ തന്നെയാണ് ഞങ്ങൾക്ക് ഇലിസിച്ചും എന്നാണ് അദ്ദേഹം പറഞ്ഞത്. സീസണിലെ നിർണായകഘട്ടത്തിൽ പരിക്കേറ്റത് പരിതാപകരമായ അവസ്ഥയായി പോയെന്നും പാർമക്കെതിരെ ബുദ്ദിമുട്ടിയത് താരത്തിന്റെ അഭാവത്തിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിയെയാണ് അറ്റലാന്റ നേരിടുന്നത്. അതേ സമയം പിഎസ്ജി താരം കിലിയൻ എംബപ്പേക്കും പരിക്കാണ്. താരത്തിനും മത്സരം നഷ്ടമായേക്കും. അത്പോലെ ഒരു അവസ്ഥയിലാണ് തങ്ങളും എന്നാണ് അദ്ദേഹം അറിയിച്ചത്.

” സീസണിലെ നിർണായകഘട്ടത്തിൽ ഇങ്ങനെ സംഭവിക്കുന്നത് പരിതാപകരമാണ്. ഞങ്ങൾ ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളുടെ അഭാവത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഡുവാൻ സപറ്റയുടെ അഭാവത്തിൽ ഞങ്ങൾ മാസങ്ങളോളം കളിച്ചു. ഇപ്പോൾ ഇലിസിചിനെ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ അദ്ദേഹത്തെ ഞങ്ങൾക്ക് ലഭിക്കാൻ സാധ്യത കുറവാണ്. തീർച്ചയായും ഒരു ബുദ്ദിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. വ്യത്യസ്ഥമായ രീതിയിൽ കളിക്കാൻ ടീം എപ്പോഴും ശ്രദ്ദിക്കാറുണ്ട്. കാരണം വ്യത്യസ്ഥമായ സവിശേഷതകൾ ഉള്ള താരങ്ങളാണ് ഞങ്ങളോടൊപ്പമുള്ളത്. മരിയോ പസലിച്ച്, ഗോമസ്, മാലിനോവ്സ്കി എന്നിവർ അങ്ങനെയുള്ള താരങ്ങൾ ആണ്. സപറ്റ ഇല്ലാത്ത സമയത്ത് ഞങ്ങൾ രീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തി. പ്രശ്നങ്ങൾ എല്ലാം തന്നെ മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. പക്ഷെ ഇലിസിച് നിർണായകമായ താരമാണ്. യുവന്റസിന് ദിബാല, ലാസിയോക്ക് ഇമ്മൊബിലെ, ഇന്ററിന് ലുക്കാക്കു, പിഎസ്ജിക്ക് എംബാപ്പെ, ഇവരെ പോലെ തന്നെയാണ് ഞങ്ങൾക്ക് ഇലിസിച്ചും ” പരിശീലകൻ സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *