സിരി എ ഫിക്സ്ചർ പുറത്ത്, പ്രധാനപ്പെട്ട മത്സരങ്ങളുടെ തിയ്യതികൾ അറിയാം !
2020/21 സീസണിലേക്കുള്ള സിരി എ ഫിക്സ്ചർ പുറത്തു വിട്ടു. കുറച്ചു മുമ്പാണ് ഔദ്യോഗികമായി സിരി എയുടെ ഫിക്സ്ചർ അധികൃതർ പുറത്തു വിട്ടത്. സെപ്റ്റംബർ ഇരുപതാം തിയ്യതി തുടങ്ങി അടുത്ത വർഷം മെയ് ഇരുപത്തിമൂന്നിന് അവസാനിക്കുന്ന രീതിയിലാണ് സിരി എ തീരുമാനിച്ചിരിക്കുന്നത്. ഇരുപതാം തിയ്യതി നടക്കുന്ന മത്സരത്തിൽ പ്രമുഖർ എല്ലാം കളത്തിലിറങ്ങുന്നുണ്ട്. യുവന്റസ് പരിശീലകജേഴ്സിയിൽ ഉള്ള പിർലോയുടെ ആദ്യമത്സരം സാംപഡോറിയയോടാണ്. അന്നേ ദിവസം നടക്കുന്ന മറ്റൊരു സൂപ്പർ പോരാട്ടമാണ് ലാസിയോ-അറ്റലാന്റ പോരാട്ടം. കോന്റെയുടെ ഇന്റർമിലാൻ ബെനെവെന്റോയെ നേരിടുമ്പോൾ എസി മിലാന് ബോലോഗ്‌നയാണ് എതിരാളികൾ. അതേ സമയം നാപോളിയെ പാർമ നേരിടുമ്പോൾ റോമക്ക് എതിരാളികൾ വെറോണയാണ്.
The full fixture list for the Serie A 2020-21 season is drawn up today, starting with Lazio-Atalanta, Juventus-Sampdoria, Parma-Napoli and Verona-Roma https://t.co/0kbwsXwz8D #SerieA #SerieATIM #Calcio pic.twitter.com/DtC1wbuFVU
— footballitalia (@footballitalia) September 2, 2020
ഇനി പ്രധാനപ്പെട്ട മത്സരങ്ങളുടെ തിയ്യതികൾ പരിശോധിക്കാം. എസി മിലാനും യുവന്റസും തമ്മിലുള്ള മത്സരം ജനുവരി ആറിനും മെയ് ഒമ്പതിനുമാണ് നടക്കുക. കൂടാതെ ഇന്റർ മിലാനും യുവന്റസും തമ്മിലുള്ള പോരാട്ടം ജനുവരി പതിനേഴിനും മെയ് പതിനാറിനുമാണ് നടക്കുക. എന്നാൽ മിലാൻ ഡെർബി നടക്കുക ഒക്ടോബർ പതിനെട്ടിനാണ്. രണ്ടാം മത്സരം ഫെബ്രുവരി ഇരുപത്തിയൊന്നിനും നടക്കും. ലാസിയോ-റോമ പോരാട്ടം ജനുവരി പതിനേഴിനാണ് നടക്കുക. രണ്ടാം മത്സരം മെയ് പതിനാറിനും നടക്കും.
Serie A fixtures are out ⚔️
— B/R Football (@brfootball) September 2, 2020
Milan-Juve: Jan 6 & May 9
Inter-Juve: Jan 17 & May 16
Milan-Inter: Oct 18 & Feb 21
Lazio-Roma: Jan 17 & May 16 pic.twitter.com/OfCwG4taRQ
ഇനി അവസാനറൗണ്ട് പോരാട്ടങ്ങളിൽ പ്രമുഖടീമുകളുടെ എതിരാളികൾ ഇങ്ങനെയാണ്.
ഇന്റർമിലാൻ Vs ക്രോട്ടോണെ
ലാസിയോ Vs ജെനോവ
എസി മിലാൻ Vs ബെനവെന്റോ
നാപോളി Vs കാഗ്ലിയാരി
റോമ Vs സാംപഡോറിയ
അറ്റലാന്റ Vs സാസുവോളോ
യുവന്റസ് Vs ഉദിനസ്