വിവേചനത്തിനിരയായതായി ബലോടെല്ലി, ഇറ്റാലിയൻ ഫുട്‍ബോളിൽ വിവാദം
മുൻ ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോടെല്ലി വിവേചനത്തിനിരയായതായി ആരോപണം. താരവും താരത്തിന്റെ ഏജന്റുമാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. നിലവിൽ ഇറ്റാലിയൻ ലീഗിലെ ബ്രെസിയയുടെ താരമാണ് ബലോടെല്ലി. ക്ലബ് അധികൃതരിൽ നിന്ന് തന്നെയാണ് വിവേചനം നേരിട്ടതെന്ന് താരത്തിന്റെ ഏജന്റ് ആയ റയോള അറിയിച്ചത്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ഇക്കാര്യം പുറത്തു വിട്ടത്. താരത്തെ പരിശീലനഗ്രൗണ്ടിലേക്കോ സഹതാരങ്ങളുടെ ഇടയിലേക്കോ പോവാനുള്ള അനുമതി തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കോവിഡ് ഭീഷണി ആണെങ്കിൽ തന്നെ പ്രാഥമികപരിശോധന പോലും നടത്താൻ ക്ലബ് അധികൃതർ തയ്യാറായിട്ടില്ല എന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ ആരോപണം ബലോടെല്ലി ശരി വെക്കുക കൂടെ ചെയ്തതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
Axed Balotelli and agent Raiola go to war with Brescia after claiming he has NOT been tested for coronavirus https://t.co/5Kmjui5UEl
— Tarun Kumar (@TarunKu23732754) June 13, 2020
നിലവിൽ ക്ലബിലെ എല്ലാ താരങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാൽ താരത്തിന് ഇത് വരെ പ്രാഥമിക പരിശോധന പോലും നടത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ആരോപണം പുറത്തു വന്നതോടെ എഫ്ഐജിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെസിയ ക്ലബിനെതിരെയും മെഡിക്കൽ സ്റ്റാഫിനെതിരെയുമാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷ തന്നെ ക്ലബ് അധികൃതർ നേരിടേണ്ടി വന്നേക്കും. ബലോടെല്ലിയും ക്ലബും സാലറി ഇടപാടുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഏതായാലും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവരും.
¿Mario Balotelli se reconciliará con el Brescia? 😐 #SerieA https://t.co/VurHEvz64v
— FOX Deportes (@FOXDeportes) June 13, 2020