ലാസിയോ അടിയറവ് പറഞ്ഞത് ക്രിസ്റ്റ്യാനോക്ക് മുൻപിൽ, പ്ലയെർ റേറ്റിംഗ് അറിയാം

കിരീടത്തിലേക്കെത്താനുള്ള ഏറ്റവും നിർണായകമായ വിജയമാണ് ഇന്നലെ ലാസിയോക്കെതിരെ യുവന്റസ് നേടിയത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ജയം നേടാൻ കഴിയാതെ പോയ യുവന്റസ് കരുത്തരായ ലാസിയോയെ മറികടക്കുമോ എന്ന് ആരാധകർ പോലും ഭയന്നിരുന്നു. എന്നാൽ നിർണായകമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായപ്പോൾ യുവന്റസ് ജയം കൊയ്തു. ഇരട്ടഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും കളം നിറഞ്ഞു കളിക്കുകയും ചെയ്ത പൌലോ ദിബാലയുമാണ് ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരങ്ങൾ. ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഇരുവർക്കും 8.8 ആണ് ലഭിച്ചിരിക്കുന്നത്. മറുഭാഗത്ത് ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ സിറോ ഇമ്മൊബിലെ തന്നെയാണ്. 7.9 ആണ് താരത്തിന് ലഭിച്ച റേറ്റിംഗ്. യുവന്റസ് ടീമിന് ആകെ ലഭിച്ച റേറ്റിംഗ് 6.91 ആണ്. അതേസമയം ലാസിയോക്ക് 6.39 ആണ് ലഭിച്ചത്. മത്സരത്തിലെ യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 6.91
ക്രിസ്റ്റ്യാനോ റൊണാൾഡോ : 8.8
പൌലോ ദിബാല : 8.8
ഡഗ്ലസ് കോസ്റ്റ : 7.1
ആരോൺ റാംസി :6.8
ബെന്റാൻകർ : 7.0
അഡ്രിയാൻ റാബിയോട്ട് : 7.4
യുവാൻ ക്വഡ്രാഡോ : 7.2
മത്യാസ് ഡിലൈറ്റ് : 6.4
ബൊനൂച്ചി : 6.2
അലക്സ്‌ സാൻഡ്രോ : 6.5
സീസെസ്നി : 6.3
ഡാനിയൽ റുഗാനി : 6.1-സബ്
ബ്ലൈസ് മറ്റിയൂഡി : 6.1-സബ്
ഡാനിലോ : 6.3-സബ്

വീഡിയോ റിപ്പോർട്ട് കാണാൻ താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *