യുവന്റസിനെതിരെയും സാറിക്കെതിരെയും ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോയുടെ സഹോദരി

കഴിഞ്ഞ ദിവസം നടന്ന കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ നാപോളിയോട് പരാജയപ്പെട്ട് കിരീടം കൈവിടാനായിരുന്നു യുവന്റസിന്റെ വിധി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പൌലോ ദിബാലയുമടങ്ങുന്ന വമ്പൻ താരനിര അണിനിരന്നിട്ടും ഒരു ഗോൾ പോലും നേടാനാവാതെയാണ് യുവന്റസ് മുഴുവൻ സമയവും പൂർത്തിയാക്കിയത്. പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ദിബാലയും ഡാനിലോയും പെനാൽറ്റി പാഴാക്കിയതോടെ യുവന്റസ് കിരീടം കൈവിടുകയായിരുന്നു. ഇപ്പോഴിതാ യുവന്റസിനെതിരെയും പരിശീലകൻ സാറിക്കെതിരെയും കടുത്ത രീതിയിൽ വിമർശനമുന്നയിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയായ എൽമ അവെയ്‌റോ. മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് ടീമിനെതിരെ ആഞ്ഞടിച്ചത്. തന്റെ സഹോദരന് കഴിയാവുന്നതെല്ലാം അദ്ദേഹം ചെയ്തുവെന്നും തോൽവിക്ക് കാരണക്കാർ ബാക്കിയുള്ളവരും പരിശീലകരുമാണ് എന്നാണ് അവരുടെ ഭാഷ്യം. യുവന്റസിന് ഇത്പോലെ എങ്ങനെ കളിക്കാൻ കഴിയുന്നു എന്നാണ് എൽമ ചോദ്യരൂപേണ ഉന്നയിച്ചത്.

അതിലേറെ നിങ്ങൾക്ക് എന്ത് ചെയ്യാനാവും? ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയർപ്പിച്ച് കൊണ്ട് അവർ കുറിച്ചു. ” കാര്യം ഇതാണ്… എന്റെ പ്രിയപ്പെട്ടവൻ അവനു കഴിയാവുന്നതെല്ലാം ചെയ്തു നോക്കി. അവന് മഹാത്ഭുതങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിവൊന്നുമില്ല. എന്ത്കൊണ്ടാണ് അവർ ഇങ്ങനെ കളിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തായാലും തലയുയർത്തി നിൽക്കൂ… കാരണം എല്ലാം നിനക്ക് ചെയ്യാൻ കഴിയണമെന്നില്ല ” എന്നാണ് അവർ എഴുതിചേർത്തത്. ഇതിനോടൊപ്പം തന്നെ ക്രിസ്റ്റ്യാനോയെ മൈ കിങ് എന്ന് അഭിസംബോധനം ചെയ്താണ് സന്ദേശം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *