മത്സരത്തിനിടെ കുഴഞ്ഞു വീണ് റോമ താരം, മത്സരം ഉപേക്ഷിച്ചു!

ഇന്നലെ ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ റോമയും ഉഡിനീസിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിന്റെ 23ആം മിനിറ്റിൽ ഉഡിനീസി റോബർട്ടോ പെരേരയിലൂടെ ലീഡ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റൊമേലു ലുക്കാക്കു നേടിയ ഗോളിലൂടെ റോമ സമനില പിടിച്ചു.

എന്നാൽ മത്സരത്തിന്റെ 72ആം മിനുട്ടിൽ ഏവരെയും ആശങ്കപ്പെടുത്തിയ ഒരു കാര്യം സംഭവിക്കുകയായിരുന്നു.എന്തെന്നാൽ റോമയുടെ ഐവറി കോസ്റ്റ് താരമായ ഇവാൻ എന്റിക്ക മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. നെഞ്ച് വേദനയെ തുടർന്നാണ് അദ്ദേഹം മത്സരത്തിനിടെ കുഴഞ്ഞുവീണത്.ഇത് ഏവർക്കിടയിലും ആശങ്ക പരത്തി.

തുടർന്ന് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിക്കൊണ്ട് കളത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചത്.കൂടുതൽ ചികിത്സക്ക് വേണ്ടി അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ അദ്ദേഹം കുഴഞ്ഞു വീണത് സഹതാരങ്ങളെ ഉൾപ്പെടെയുള്ളവരെ ആശങ്കപ്പെടുത്തി. അത്തരമൊരു സാഹചര്യത്തിൽ ബാക്കിയുള്ള മിനിറ്റുകൾ കളിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് റോമയും പരിശീലകനും താരങ്ങളും അറിയിക്കുകയായിരുന്നു.

തുടർന്ന് മത്സരങ്ങൾ ഉപേക്ഷിക്കാനുള്ള ഒരു തീരുമാനത്തിലേക്ക് എത്തി.ഉഡിനീസി ആ തീരുമാനം അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഈ മത്സരം ഉപേക്ഷിക്കാൻ റഫറി തീരുമാനിക്കുകയായിരുന്നു.സിരി എയിലെ നിയമപ്രകാരം ഏത് സമയത്തിലാണോ മത്സരം നിർത്തിയത് ആ സമയം മുതൽ മത്സരം വീണ്ടും കളിക്കേണ്ടതുണ്ട്. ഉപേക്ഷിക്കപ്പെട്ട ഈ മത്സരത്തിന്റെ ബാക്കി ഇനി ഉണ്ടാവുമോ എന്ന കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ വരേണ്ടതുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ റോമ അഞ്ചാം സ്ഥാനത്തും ഉഡിനീസി പതിനഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!