പരിശീലനത്തിന് ഏറ്റവും ആദ്യമെത്തുന്നയാളും അവസാനം പോകുന്നയാളും റൊണാൾഡോയാണ്, പിർലോ പറയുന്നു !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കഠിനാദ്ധ്യാനം ഫുട്ബോൾ ലോകത്തിന് സുപരിചിതമാണ്. നിരവധി സഹതാരങ്ങളാണ് റൊണാൾഡോയുടെ കഠിനാദ്ധ്യാനത്തിനെ കുറിച്ച് തുറന്നു പറഞ്ഞത്. റൊണാൾഡോയുടെ മനോഭാവവും അധ്വാനവുമാണ് മറ്റുള്ള താരങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതെന്ന് നിരവധി താരങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയ പരിശീലകൻ ആൻഡ്രേ പിർലോയും സമാന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ്. റൊണാൾഡോയുടെ കഠിനാദ്ധ്യാനത്തിനെ കുറിച്ച് തന്നെയാണ് പിർലോയും വാചാലനായിരിക്കുന്നത്. പരിശീലനത്തിന് ഏറ്റവും ആദ്യമെത്തുന്ന താരവും ഏറ്റവും അവസാനം പോവുന്ന താരവും റൊണാൾഡോയാണെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്തിരിയിരിക്കുകയാണ് പരിശീലകനായ ആൻഡ്രേ പിർലോ. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് പിർലോ റൊണാൾഡോയെ കുറിച്ച് സംസാരിക്കാൻ സമയം കണ്ടെത്തിയത്. ഇന്ന് രാത്രി യുവന്റസ് കരുത്തരായ നാപോളിയെ നേരിടുന്നുണ്ട്. ഇതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പിർലോ.

” വളരെയധികം കഠിനാദ്ധ്യാനം ചെയ്യുന്ന ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലനത്തിന് ഏറ്റവും ആദ്യമെത്തുന്നയാളും അവസാനം കളം വിട്ടു പോവുന്ന ആളും റൊണാൾഡോയാണ്. ഫുട്ബോളിനോട് മഹത്തായ അഭിനിവേശമുള്ള താരമാണ് അദ്ദേഹം. ഓരോ മത്സരത്തിലും അദ്ദേഹത്തിന്റെ ആവേശം നമുക്ക് കാണാനാവും. നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം ഈ സീസണിന് തുടക്കം കുറിച്ചത്. അത് താരം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം അദ്ദേഹം ഏറെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാനനിമിഷം വരെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം നാം കണ്ടതാണ്. ഓരോരുത്തർക്കും മഹത്തായ ഉദാഹരണമാണ് റൊണാൾഡോ ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *