ദേഷ്യപ്പെടുമ്പോൾ റൊണാൾഡോയെ കാണാൻ മനോഹരമാണ് : വെറോണ താരം

ദേഷ്യപ്പെടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാൻ മനോഹരനാണെന്ന് ഹെല്ലാസ് വെറോണ മിഡ്ഫീൽഡർ മിഗേൽ വെലോസോ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് മനസ്സ് തുറന്നത്. ഈ ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെറോണയോട് യുവന്റസ് പരാജയം രുചിച്ചിരുന്നു. ഈ മത്സരത്തിലെ അനുഭവമാണ് വെറോണ മിഡ്ഫീൽഡർ പങ്കുവെച്ചത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഗോൾ നേടിയിരുന്നുവെങ്കിലും മത്സരം തോറ്റത് താരത്തെ ക്ഷുഭിതനാക്കിയിരുന്നു.

” ക്രിസ്റ്റ്യാനോ റൊണാൾഡോയെ തോൽപ്പിക്കുന്നത് മനോഹരമാണ്. കാരണം എനിക്കറിയാം അദ്ദേഹം തോൽക്കാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ദേഷ്യപ്പെടുന്നത് കാണാൻ പ്രത്യേക രസമാണ്. മത്സരത്തിന് ശേഷം ഞാനും റൊണാൾഡോയും കാര്യത്തെ കുറിച്ച് തമാശയായി സംസാരിച്ചിരുന്നു ” മിഗേൽ പറഞ്ഞു. ഹെല്ലാസ് വെറോണ സംബന്ധിച്ചെടുത്തോളം മികച്ച സീസണായിരുന്നു ഇത്. 25 മത്സരങ്ങളിൽ 35 പോയിന്റോടെ ലീഗിൽ എട്ടാം സ്ഥാനത്താണ് വെറോണ.

Leave a Reply

Your email address will not be published. Required fields are marked *