താൻ വന്നതിൽ ക്രിസ്റ്റ്യാനോ സന്തോഷവാനാണെന്ന് അൽവാരോ മൊറാറ്റ !

താൻ യുവന്റസിലേക്ക് വന്നതിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സന്തോഷവാനാണെന്ന് അൽവാരോ മൊറാറ്റ. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് അൽവാരോ മൊറാറ്റ യുവന്റസിൽ തിരിച്ചെത്തിയതിനെ കുറിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചുമൊക്കെ സംസാരിച്ചത്. മുമ്പ് റയൽ മാഡ്രിഡിൽ റൊണാൾഡോയും മൊറാറ്റയും ഒരുമിച്ച് കളിച്ചിരുന്നു. തുടർന്നാണ് ഇരുവരും രണ്ട് വഴിക്ക് പിരിയുകയും ഒടുവിൽ ഒന്നിച്ചു ചേരുകയും ചെയ്യുന്നത്. അതേ സമയം അത്‌ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അത്‌ സാക്ഷാൽക്കരിക്കാൻ പറ്റിയെന്നും മൊറാറ്റ അറിയിച്ചു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി കൊണ്ട് തന്നെയാണ് താൻ ഇവിടെ എത്തിയതെന്നും അല്ലാതിരുന്നുവെങ്കിൽ താൻ ഇവിടെ കാണില്ലായിരുന്നുവെന്നും മൊറാറ്റ കൂട്ടിച്ചേർത്തു.

” ഒരു താരമെന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ എനിക്ക് നന്നായിട്ടറിയാം. ഒരു താരമെന്ന നിലയിൽ നമുക്കെല്ലാവർക്കും അദ്ദേഹത്തെ അറിയാം. എനിക്ക് എപ്പോഴും അദ്ദേഹവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. താൻ വന്നതിൽ അദ്ദേഹം സന്തോഷവാനാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞങ്ങൾ ഒരേ ടീമിൽ അല്ലാതിരുന്നിട്ട് കൂടി അദ്ദേഹം എന്നോട് ഒട്ടനവധി തവണ സംസാരിച്ചിട്ടുണ്ട് ” മൊറാറ്റ അറിയിച്ചു. ” ഞാൻ ഒന്നും ഒളിക്കുന്നില്ല. അത്‌ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കുക എന്നുള്ളത് എന്റെ സ്വപ്നമായിരുന്നു. അത്‌ ഞാൻ പൂർത്തിയാക്കി തുടർന്നാണ് ഞാൻ ഇവിടെ എത്തിയത്. ഞാൻ ഇവിടെ സന്തോഷത്തിലാണ്. പ്രത്യേകിച്ച് യഥാർത്ഥസമയത്ത് യഥാർത്ഥ സ്ഥലത്ത് എത്തിയത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു ” മൊറാറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *