ഡി മരിയയും പരേഡസും വൈകുന്നു,ആരാധകർ കലിപ്പിൽ!
ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയാണ്.അർജന്റൈൻ താരങ്ങളിൽ പലരും കിരീട നേട്ടം ഇപ്പോൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ചില താരങ്ങൾ തങ്ങളുടെ ക്ലബ്ബുകളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പ്രീമിയർ ലീഗും ലീഗ് വണ്ണും ഇതിനോടകം തന്നെ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സിരി എയിൽ കളിക്കുന്ന അർജന്റീന സൂപ്പർതാരങ്ങളായ പൗലോ ഡിബാലയും ലൗറ്ററോ മാർട്ടിനെസ്സും നേരത്തെ തന്നെ ടീമിനോടൊപ്പം ചേരുന്നുണ്ട്.ഡിബാല റോമക്കൊപ്പവും ലൗറ്ററോ ഇന്റർ മിലാനുമൊപ്പവുമാണ് ജോയിൻ ചെയ്യുന്നത്. എന്നാൽ യുവന്റസിന്റെ അർജന്റീന സൂപ്പർതാരങ്ങളായ ലിയാൻഡ്രോ പരേഡസ്,എയ്ഞ്ചൽ ഡി മരിയ എന്നീ താരങ്ങൾ ടീമിനോടൊപ്പം വൈകിയാണ് ജോയിൻ ചെയ്യുക.
Angel Di Maria is a big game player 💥 pic.twitter.com/S4kh7Jvynv
— GOAL (@goal) December 19, 2022
ജനുവരി രണ്ടാം തീയതി മാത്രമായിരിക്കും ഈ രണ്ടു താരങ്ങളും ക്ലബ്ബിൽ എത്തുക. ജനുവരി നാലാം തീയതി യുവന്റസിന് മത്സരം ഉണ്ടെങ്കിലും ഈ താരങ്ങൾ ഉണ്ടാവില്ല. മാത്രമല്ല ഏഴാം തീയതി ഉഡിനീസിക്കെതിരെ യുവന്റസ് കളിക്കുന്നുണ്ട്.ആ മത്സരത്തിലും ഇവർ പങ്കെടുക്കാൻ സാധ്യത കുറവാണ്.ജനുവരി പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിലായിരിക്കും ഈ രണ്ടു താരങ്ങളും കളത്തിലേക്ക് മടങ്ങിയെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആരാധകർക്കിടയിൽ ഇത് വലിയ എതിർപ്പുണ്ടാക്കുന്നുണ്ട്.സിരി എയിലെ മറ്റു അർജന്റീന താരങ്ങൾ നേരത്തെ മടങ്ങിയെത്തുന്നതും ഈ രണ്ടു താരങ്ങൾ വൈകുന്നതുമാണ് ഇപ്പോൾ യുവന്റസ് ആരാധകരെ ചൊടിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഈ രണ്ടു താരങ്ങളുടെയും കമ്മിറ്റ്മെന്റിനെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. അതേസമയം സൂപ്പർതാരം ലയണൽ മെസ്സി പിഎസ്ജിക്കൊപ്പം ഒന്നാം തീയതിയോ രണ്ടാം തീയതിയോ ജോയിൻ ചെയ്യുമെന്നുള്ള കാര്യം പരിശീലകനായ ഗാൾട്ടിയർ സ്ഥിരീകരിച്ചിരുന്നു.