ക്രിസ്റ്റ്യാനോ റൊണാൾഡോയെ എല്ലാ മത്സരത്തിലും കളിപ്പിക്കില്ല, പിർലോ പറയുന്നു !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എല്ലാ മത്സരത്തിലും കളിപ്പിക്കാനാവില്ലെന്ന് യുവന്റസ് പരിശീലകൻ ആൻഡ്രേ പിർലോ. ഇന്നലെ നടന്ന സാംപഡോറിയക്കെതിരെയുള്ള മത്സരത്തിൽ വിജയം നേടിയ ശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ ഒരു ഗോൾ നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് വിജയിച്ചു കയറിയത്. റൊണാൾഡോക്ക് ആവിശ്യമായ വിശ്രമങ്ങൾ നൽകുമെന്നും പ്രധാനമല്ലാത്ത മത്സരങ്ങളിൽ അദ്ദേഹത്തെ പുറത്തിരിത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് പിർലോ പറഞ്ഞത്.തങ്ങൾക്ക് പരിശീലനത്തിന് ആവിശ്യമായ സമയം ലഭിച്ചില്ലെന്നും പ്രീ സീസൺ വൈകിയാണ് തുടങ്ങിയതെന്നും എന്നാൽ അരങ്ങേറ്റം നല്ലതായിരുന്നുവെന്നും എന്ന് അദ്ദേഹം പറഞ്ഞു.

” ക്രിസ്റ്റ്യാനോ റൊണാൾഡോയെ എങ്ങനെ ഉപയോഗിക്കണമെന്ന് ഞങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇതുവരെ തളരുകയോ അവശതകൾ കാണിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾ ലീഗ് തുടങ്ങിയിട്ടേ ഒള്ളൂ. പക്ഷെ അത്ര പ്രാധാന്യമല്ലാത്ത മത്സരങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് വിശ്രമം നൽകാൻ ഞങ്ങൾ ശ്രമിക്കും. വളരെയധികം വിവേകശാലിയായ ഒരു താരമാണ് റൊണാൾഡോ. അദ്ദേഹത്തിന്റെ ശരീരം നല്ല രീതിയിലാണ് ഉള്ളതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എപ്പോഴാണ് തന്റെ ശരീരത്തിന് വിശ്രമം വേണ്ടതെന്നും എപ്പോഴാണ് കളിക്കാൻ സജ്ജനെന്നും അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ട്. അത്കൊണ്ട് തന്നെ അദ്ദേഹം കളിക്കുക അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ആശ്രയിച്ചു കൊണ്ട് തന്നെ ആയിരിക്കും ” പിർലോ പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ താരത്തിന് ആവിശ്യമുള്ളപ്പോൾ വിശ്രമം നൽകുമെന്നാണ് പിർലോ ഉദ്ദേശിച്ചത്. സെപ്റ്റംബർ ഇരുപത്തിയേഴിനാണ് ഇനി യുവന്റസ് അടുത്ത മത്സരം കളിക്കുക. റോമയാണ് യുവന്റസിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *