ക്രിസ്റ്റ്യാനോ ദേഷ്യത്തിൽ, പിർലോ പറയുന്നു!

സിരി എയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ യുവന്റസ് കളത്തിലേക്കിറങ്ങുന്നുണ്ട്. യുവന്റസിന്റെ നഗരവൈരികളായ ടോറിനോയാണ് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് ടോറിനോയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് സംസാരിക്കാൻ പരിശീലകൻ ആൻഡ്രിയ പിർലോ സമയം കണ്ടെത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ദേഷ്യത്തിലാണ് എന്ന് പറഞ്ഞ അതിനുള്ള കാരണവും വ്യക്തമാക്കി.സെർബിയക്കെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ റഫറി നിഷേധിച്ചിരുന്നു. ഇതാണ് താരത്തെ ഇപ്പോഴും ദേഷ്യപ്പെടുത്തുന്നത് എന്നാണ് പിർലോ പറഞ്ഞിരിക്കുന്നത്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ ദേഷ്യത്തിലാണ്. എന്തെന്നാൽ വേൾഡ് കപ്പ് യോഗ്യത മത്സരത്തെ പോലെയുള്ള ഇത്രയും പ്രധാനപ്പെട്ട ഒരു കോമ്പിറ്റീഷനിൽ VAR സംവിധാനമോ ഗോൾ ലൈൻ ടെക്നോളജിയോ ഇല്ലാത്തതാണ് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്നത്.അല്ലായിരുന്നുവെങ്കിൽ അദ്ദേഹം വളരെ ശാന്തനും മനസാന്നിധ്യം വീണ്ടെടുക്കുന്നവനുമായിരുന്നു ” ഇതാണ് പിർലോ ക്രിസ്റ്റ്യാനോയെ കുറിച്ച് പറഞ്ഞത്.

ഇന്നത്തെ മത്സരത്തിൽ യുവന്റസ് കളത്തിലേക്കിറങ്ങുമ്പോൾ ടീമിന്റെ പ്രതീക്ഷകൾ റൊണാൾഡോയുടെ ബൂട്ടിൽ തന്നെയാണ്.ഈ സിരി എയിൽ 23 ഗോളുകളും 3 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. താരത്തിന്റെ ഗോൾവേട്ട ഇന്നും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!